Mathrubhumi Logo
  soumya

ശിക്ഷ അഞ്ച് വകുപ്പുകളില്‍

Posted on: 12 Nov 2011

തൃശ്ശൂര്‍:അഞ്ച് വകുപ്പുകളിലായിട്ടാണ് ഗോവിന്ദച്ചാമിക്ക് അതിവേഗ കോടതി ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 302 പ്രകാരം കൊലക്കുറ്റത്തിനാണ് തൂക്കുകയറും ഒരുലക്ഷം രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം വെറുംതടവ് അനുഭവിക്കണം. മാനഭംഗം ചെയ്തതിന് 376-ാം വകുപ്പ് പ്രകാരം ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയുമുണ്ട്. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം തടവ് അനുഭവിക്കണം. പരിക്കേല്‍പ്പിച്ചുള്ള കവര്‍ച്ചയ്ക്ക് 394, 397 വകുപ്പുകള്‍ പ്രകാരം ഏഴുവര്‍ഷം കഠിനതടവും 1000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒരുമാസത്തെ തടവുമുണ്ട്. ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചു കടന്നതിന് 447-ാം വകുപ്പ് പ്രകാരം മൂന്നുമാസം കഠിനതടവുമുണ്ട്.




ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss