Mathrubhumi Logo
  soumya

കുറഞ്ഞ ശിക്ഷ മതിയെന്ന് ചാമി; വിധിപറഞ്ഞപ്പോള്‍ പരിഹാസച്ചിരി

Posted on: 12 Nov 2011

തൃശ്ശൂര്‍:ശിക്ഷ വിധിക്കുംമുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് ഗോവിന്ദച്ചാമിയോട് ജഡ്ജി ചോദിച്ചു. കുറഞ്ഞ ശിക്ഷ വേണമെന്നാണ് ദ്വിഭാഷിയുടെ സഹായത്തോടെ അയാള്‍ അപേക്ഷിച്ചത്. അപ്പോഴും അയാള്‍ തല ഉയര്‍ത്തിത്തന്നെ നിന്നു. കൈകള്‍ കൂപ്പിയില്ല.
പൈശാചികമായ കൃത്യമെന്ന് ജഡ്ജി പറഞ്ഞപ്പോള്‍ത്തന്നെ മരണശിക്ഷയായിരിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. പ്രതിയുടെ മുഖത്ത് അപ്പോള്‍ ആശങ്ക തെളിഞ്ഞുകണ്ടു. ജഡ്ജി നിരീക്ഷണങ്ങള്‍ ഒന്നൊന്നായി വായിച്ചു. പരിഭാഷകയായ അഡ്വ. രാജി അപ്പപ്പോള്‍ തമിഴിലേക്ക് മൊഴി മാറ്റി. തൂക്കുകയറെന്ന് കേട്ടപ്പോള്‍ ഗോവിന്ദച്ചാമിയുടെ മുഖത്ത് ജാള്യം കലര്‍ന്ന ചിരി പരന്നു. മറ്റ് വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ ഓരോന്നും കേള്‍ക്കുമ്പോള്‍ ആ ചിരി പരിഹാസം നിറഞ്ഞതായി-മരണശിക്ഷ വിധിച്ചിട്ട്, ഇനി തടവ് വിധിച്ചിട്ടെന്തു കാര്യമെന്ന തോന്നലാകാം. മുഖം ചുളിച്ച് പുച്ഛത്തിന്റെ ഭാവവും ഇടയ്ക്ക് കാട്ടി. കാവിക്കൈലിയും മുഷിഞ്ഞ ഷര്‍ട്ടുമായിരുന്നു പ്രതിയുടെ വേഷം.




ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss