Mathrubhumi Logo
  soumya

ഉന്മേഷിനെതിരെ ഉടന്‍ നടപടിയെന്ന് മന്ത്രി

Posted on: 11 Nov 2011

തിരുവനന്തപുരം: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് അനുകൂലമാകുന്ന തരത്തില്‍ കോടതിയില്‍ മൊഴി നല്‍കിയ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ അസി. ഫോറന്‍സിക് സര്‍ജന്‍ ഡോ.ഉന്മേഷിനെതിരെ ഉടന്‍ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്. ഉന്മേഷിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന കോടതിവിധിയുടെ അടിസ്ഥാനത്തില്‍ വിധിപ്പകര്‍പ്പ് ലഭിച്ചാലുടന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

തന്റെ തൊഴിലിന് അനുയോജ്യമായ രീതിയിലല്ല ഉന്മേഷ് കേസില്‍ ഇടപെട്ടതെന്നും പ്രതിഭാഗത്തിന് സഹായകമാകുന്നതായിരുന്നു ഉന്മേഷിന്റെ മൊഴിയെന്നും മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകള്‍ പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും പോസ്റ്റുമോര്‍ട്ടം നടത്തിയത് ഡോ.ഷേര്‍ലി വാസുവല്ല താനാണെന്നുമായിരുന്നു ഉന്മേഷ് നല്‍കിയ മൊഴി. ഇത് കേസില്‍ പ്രതിഭാഗത്തിന് ശക്തമായ വാദം ഉയര്‍ത്താന്‍ കാരണമായി. കേസില്‍ ഡോ.ഉന്മേഷ് സ്വീകരിച്ച സമീപനം വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.



ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss