Mathrubhumi Logo
  soumya

പ്രധാന വാദങ്ങള്‍

Posted on: 31 Oct 2011

പ്രതിഭാഗം
പ്രതിക്കെതിരെ ആരോപിച്ച കുറ്റകൃത്യങ്ങള്‍ക്ക് ദൃക്‌സാക്ഷിയില്ല.
പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന വാദം കെട്ടിച്ചമച്ച കഥകളില്‍ നിന്ന്.
എറണാകുളം കേന്ദ്രീകരിച്ചുള്ള സെക്‌സ് റാക്കറ്റാണ് സൗമ്യയെ അപകടപ്പെടുത്തിയത്.
പ്രതി പിടിയിലായശേഷവും സൗമ്യയുടെ മൊബൈല്‍ സിംകാര്‍ഡ് ഉപയോഗിച്ചതിന് തെളിവുണ്ട്. യഥാര്‍ത്ഥത്തില്‍ സൗമ്യയെ അപായപ്പെടുത്തിയവരാണ് സിംകാര്‍ഡ് ഉപയോഗിച്ചത്.
പ്രതിയുടെ അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിച്ചല്ല. എഫ്.ഐ.ആര്‍. തയ്യാറാക്കാന്‍ സമയം കൂടുതലെടുത്തു.
പ്രതിയ്‌ക്കെതിരെ നിരത്തിയ മെഡിക്കല്‍ തെളിവുകള്‍ ദുര്‍ബലം. ഡി.എന്‍.എ. റിപ്പോര്‍ട്ടില്‍വരെ അപാകങ്ങള്‍.
ഡോ. ഉന്മേഷിന്റെ മൊഴി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത തകര്‍ത്തു. മരണകാരണം രക്തം ശ്വാസകോശത്തില്‍ ഇറങ്ങിയിട്ടാണെങ്കില്‍ ഡോക്ടര്‍മാരെയും പ്രതികളാക്കണം.
യാത്രാവേളയില്‍ സൗമ്യയുടെ ഫോണിലേയ്ക്ക് വന്ന കോളുകളെക്കുറിച്ച് വേണ്ടത്ര അന്വേഷിച്ചില്ല.

പ്രോസിക്യൂഷന്‍

സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ശക്തം.
പ്രതി എട്ടോളം കേസുകളില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കോടതി രേഖകള്‍ ഹാജരാക്കുന്നു.
തെളിവുകള്‍ ഇല്ല.


ഝ കവര്‍ച്ചയ്ക്ക്‌ശേഷം പ്രതി സിംകാര്‍ഡ് ഉപേക്ഷിച്ചതായി മൊഴി നല്കിയിട്ടുണ്ട്. കളഞ്ഞുകിട്ടിയ സിംകാര്‍ഡ് ആരെങ്കിലും ഉപയോഗിച്ചുനോക്കിയതാകാം.
ഝ പോലീസ് ചെയ്തതെല്ലാം നടപടിക്രമങ്ങള്‍ പാലിച്ചുതന്നെയാണ്.

ഝ മെഡിക്കല്‍ തെളിവുകളില്‍ പാളിച്ചയില്ല. ചുരുക്കം ചില പേജുകളില്‍ ടൈപ്പിങ് തെറ്റുണ്ട്.
ഝ ഡോ. ഉന്മേഷ് പ്രതിയ്ക്കനുകൂലമായി സാക്ഷിപറഞ്ഞതാണ്. വകുപ്പു മേധാവി കോടതിയില്‍ സമര്‍പ്പിച്ച പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിശ്വസിയ്ക്കാം.

ഝ കേസിനാവശ്യമായ അന്വേഷണം പൂര്‍ണ്ണമാണ്.



ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss