Mathrubhumi Logo
  soumya

ഗോവിന്ദച്ചാമിക്ക് അഞ്ച് പേരുകള്‍;എട്ടിലധികം കേസുകള്‍

Posted on: 31 Oct 2011

തൃശ്ശൂര്‍:സൗമ്യ കൊലക്കേസില്‍ കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയ പ്രതി ഗോവിന്ദച്ചാമി (30) കേരള-തമിഴ്‌നാട് പോലീസ് രേഖകളിലെ കൊടും കുറ്റവാളി. പണത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവനാണ് ഗോവിന്ദച്ചാമിയെന്ന് സൗമ്യ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഗോവിന്ദച്ചാമി, ചാര്‍ളി, കൃഷ്ണന്‍, രാജ, രമേഷ് തുടങ്ങിയ പേരുകളിലെല്ലാമാണ് പ്രതി മുന്‍കേസുകളില്‍ അറിയപ്പെടുന്നത്. സേലം, പഴനി, ഈറോഡ്, കടലൂര്‍, തിരുവള്ളൂര്‍, താമ്പരം എന്നിവിടങ്ങളിലെ കോടതികളില്‍നിന്നെല്ലാം പ്രതിക്ക് ശിക്ഷ ലഭിച്ചിട്ടുണ്ട്.
തീവണ്ടിയില്‍ യാത്രക്കാരിയെ ഉപദ്രവിച്ച് പണം കവര്‍ച്ച ചെയ്ത കേസില്‍ സേലം കോടതിയില്‍ വിചാരണ നടക്കുമ്പോള്‍ ജാമ്യത്തിലിറങ്ങി പ്രതി ഒളിവില്‍ പോവുകയായിരുന്നു. എറണാകുളം, ഷൊറണൂര്‍ ഭാഗങ്ങളില്‍ സൗമ്യ കൊലക്കേസിന് മുമ്പും പ്രതിയെ നിരവധി തവണ കണ്ടവരുണ്ട്.

തമിഴ്‌നാട് കടലൂര്‍ ജില്ലയില്‍ വിരുതാചലം, സമത്വപുരം, ഐവതക്കുടി സ്വദേശിയാണ് പ്രതി ഗോവിന്ദച്ചാമി. കരസേനയില്‍നിന്ന് വിരമിച്ചയാളുടെ മകനാണ്. അമ്മയും അച്ഛനും ഇപ്പോള്‍ ജീവിച്ചിരുപ്പില്ല. ഗോവിന്ദച്ചാമിയുടെ ഏകബന്ധുവായി പോലീസ് രേഖകളിലുള്ളത് സഹോദരന്‍ സുബ്രഹ്മണിയാണ്. ഇയാള്‍ സേലം ജയിലില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്.

പ്രതിയില്‍നിന്നു ശേഖരിച്ച വിലാസപ്രകാരമാണ് പോലീസ് ആദ്യം തമിഴ്‌നാട്ടില്‍ പരിശോധനയ്ക്കു ചെന്നത്. എന്നാല്‍, വിലാസം വ്യാജമായിരുന്നു. പിന്നീട് ഗോവിന്ദച്ചാമിയുടെ രേഖാചിത്രം കാണിച്ച് സേലം പോലീസ് വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കേരള പോലീസിന് ലഭിച്ചത്. സേലം, ഈറോഡ് റെയില്‍വേ സ്റ്റേഷനുകളിലെ സ്ഥിരം മോഷ്ടാവായി പോലീസ് ഗോവിന്ദച്ചാമിയെ അടയാളപ്പെടുത്തിയതോടെയാണ് ചാമി എറണാകുളം, ഷൊറണൂര്‍ ഭാഗങ്ങളിലേയ്ക്ക് വന്നതെന്ന് പോലീസ് പറഞ്ഞു.



ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss