Mathrubhumi Logo
  soumya

ആ കൈ പോയത്‌

Posted on: 31 Oct 2011

ഗോവിന്ദച്ചാമിയുടെ ഇടതുകൈത്തലം പോയതെങ്ങനെയെന്ന അന്വേഷണം പോലീസിന് പല ഉത്തരങ്ങളും നല്‍കി. ബൈക്കപകടത്തില്‍ ചക്രത്തിനിടയില്‍ കുടുങ്ങിയെന്നാണ് പ്രതി പറഞ്ഞത്. എന്നാല്‍, തമിഴ്‌നാട്ടില്‍ ഒരു മോഷണശ്രമത്തിനിടെ ഉണ്ടായ സാഹസികതയാണ് കയ്യെടുത്തതെന്നാണ് നാട്ടില്‍നിന്ന് പോലീസിന് ലഭിച്ച വിവരം. മോഷണം നടത്തി ബൈക്കില്‍ പായുമ്പോള്‍ ഹൈവേയിലേക്ക് കടക്കുന്നതിനുമുമ്പ് ടയര്‍ പഞ്ചറായി. പെട്ടെന്ന് ഇടതുകൈകൊണ്ട് ഇയാള്‍ ടയറില്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചത്രെ. ബൈക്ക് മറിയുകയും കൈ ഉള്ളില്‍പ്പെടുകയും ചെയ്തു. ആ കൈ പിന്നീട് കുറ്റങ്ങള്‍ ചെയ്യുന്നതിന് തടസ്സമായില്ല. പക്ഷേ, പിടിക്കപ്പെടുന്നതിന് ഈ അടയാളം ഇടയാക്കി.



ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss