Mathrubhumi Logo
  soumya

ഗോവിന്ദച്ചാമിയുടെ സാമ്പത്തികസ്രോതസ്സ് അന്വേഷിക്കണം-അഡ്വ. ബി. ഗോപാലകൃഷ്ണന്‍

Posted on: 31 Oct 2011

തൃശ്ശൂര്‍:യാചകനായി അറിയപ്പെടുന്ന ഗോവിന്ദച്ചാമിയുടെ സാമ്പത്തികസ്രോതസ്സ് അന്വേഷിക്കണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായ അഡ്വക്കേറ്റിന് 10 ലക്ഷം രൂപ ഫീസായി നല്‍കിയെന്ന വെളിപ്പെടുത്തല്‍ കൂടുതല്‍ വ്യക്തമാക്കേണ്ടതുണ്ട്.

പ്രതിഭാഗം വക്കീലിന്റെ അക്കൗണ്ടിലേക്ക് പണം വന്നത് പോലീസ് ഇതുവരെ അന്വേഷിക്കാത്തതില്‍ ദുരൂഹതയുണ്ട്. ഈ ദുരൂഹത പോലീസിലും പോലീസ് സര്‍ജനിലും പ്രോസിക്യൂഷനിലും കാണാന്‍ കഴിയുന്നു.
ദുരൂഹത നീക്കാന്‍ കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.



ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss