Mathrubhumi Logo
  TM JCACOB

എംഎല്‍എമാര്‍ ഒരുമിച്ച് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തി

Posted on: 31 Oct 2011

മന്ത്രി ടി.എം ജേക്കബ്ബിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് നിയമസഭ പിരിഞ്ഞതിനു ശേഷം 31 എംഎല്‍എ മാര്‍ ഒരുമിച്ച് പ്രത്യേക ബസ്സിലാണ് തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് അന്ത്യാഞ്ജലികളര്‍പ്പിക്കാനെത്തിയത്. എംഎല്‍എ മാരുടെ സംഘം 2 മണിയോടെ ടൗണ്‍ഹാളിലെത്തി ജേക്കബ്ബിന്റെ മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു.
എംഎല്‍എ സംഘമെത്തി ആദരാഞ്ജലികളര്‍പ്പിച്ച ഉടനെ തന്നെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപ യാത്ര ടൗണ്‍ഹാളില്‍ നിന്നും പിറവത്തേക്ക് പുറപ്പെട്ടു. മറ്റു എംഎല്‍എ മാരില്‍ പലരും രാവിലെ മുതല്‍ തന്നെ ആശുപത്രിയിലേക്കും ടൗണ്‍ഹാളിലേക്കും എത്തിയിരുന്നു.
ലീഗ് എംഎല്‍എ മാര്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനൊപ്പമാണ് ജേക്കബ്ബിന് ആദരാഞ്ജലികളര്‍പ്പിക്കാനെത്തിയത്. എംഎല്‍എ മാരായ ഡൊമിനിക് പ്രസന്റേഷന്‍, ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, എസ്.ശര്‍മ്മ തുടങ്ങിയവര്‍ വിലാപയാത്രയ്‌ക്കൊപ്പമുണ്ടായിരുന്നു.



ganangal TM JACOB ADARANJALI


മറ്റു വാര്‍ത്തകള്‍

  12 3 »
T.M JACOB PHOTOGALLERY T.M.JACOB PHOTOGALLERY2
Discuss