Mathrubhumi Logo
  TM JCACOB

ജേക്കബിന് ആയിരങ്ങളുടെ ആദരാഞ്ജലി

Posted on: 01 Nov 2011

കൊച്ചി: ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ടി.എം.ജേക്കബ്ബിന് കേരളത്തിന്റെ ആദരാഞ്ജലി. എറണാകുളം ടൗണ്‍ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക-സിനിമാരംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരില്‍ പലരും മരണവാര്‍ത്ത അറിഞ്ഞ ഉടന്‍തന്നെ ആസ്പത്രിയിലേക്കെത്തി. ശവസംസ്‌ക്കാരം തീരുമാനിച്ചിരുന്നത് ചൊവ്വാഴ്ചയായിട്ട് കൂടി നിയമസഭാ സാമാജികര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒറ്റയ്ക്കും കൂട്ടമായുമെല്ലാം തിങ്കളാഴ്ച തന്നെ എറണാകുളത്തെത്തി. ലേക് ഷോര്‍ ആസ്പത്രിയില്‍ നിന്ന് തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം പൊതുദര്‍ശനത്തിനായി എറണാകുളം ടൗണ്‍ഹാളിലെത്തിച്ചത്. ജില്ലയിലെ ആദ്യ പൊതുദര്‍ശനമായിരുന്നു ഇത്.

കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍, മന്ത്രിമാരായ കെ.എം.മാണി, കെ.ബാബു, ആര്യടന്‍ മുഹമ്മദ്, പി.കെ.അബ്ദുറബ്ബ്, അടൂര്‍ പ്രകാശ്, കെ.സി.ജോസഫ്, സി.എന്‍.ബാലകൃഷ്ണന്‍, ഷിബു ബേബി ജോണ്‍, വി.എസ്.ശിവകുമാര്‍, യു.ഡി.എഫ്.കണ്‍വീനര്‍ പി.പി.തങ്കച്ചന്‍, കെ.പി.സി.സി.അധ്യക്ഷന്‍ രമേശ് ചെന്നിത്തല, സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്‍റ് എം.പി.വീരേന്ദ്രകുമാര്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, നേതാക്കളായ ഇ.പി.ജയരാജന്‍, എം.എം. ലോറന്‍സ്, തോമസ് ഐസക്, എം.വിജയകുമാര്‍, എസ്.ശര്‍മ്മ, എം.പി.മാരായ പി.ടി.തോമസ്, പി.രാജീവ്, കെ.പി.ധനപാലന്‍, ജോസ് കെ.മാണി, ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍, അഡ്വ.ജനറല്‍ കെ.പി.ദണ്ഡപാണി, പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ആസഫ് അലി, ജസ്റ്റിസ് പയസ് കുര്യാക്കോസ്, ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, മുന്‍ കളക്ടര്‍ ഡോ.എം.ബീന, നടന്‍മാരായ മമ്മൂട്ടി, സിദ്ദീഖ്, ജനാര്‍ദ്ദനന്‍, ഇടവേള ബാബു, വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറക്കല്‍, യു.ഡി.എഫ്. നേതാക്കളായ എം.എം.ഹസന്‍, വി.എം.സുധീരന്‍, എ.വി.താമരാക്ഷന്‍, അഡ്വ.രാജന്‍ബാബു, ജോണി നെല്ലൂര്‍, മുന്‍ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍, ബി.ജെ.പി. സംസ്ഥാന പ്രസിഡന്‍റ് വി.മുരളീധരന്‍, കൊച്ചി നഗരസഭാ മേയര്‍ ടോണി ചമ്മണി, സോഷ്യലിസ്റ്റ് ജനത സംസ്ഥാന വൈസ് പ്രസിഡന്‍റ് ആലുങ്കല്‍ ദേവസ്സി, പ്രൊഫ. വി.ജെ.പാപ്പു തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍, ഡയറക്ടര്‍ പി.വി.ഗംഗാധരന്‍ എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു. ഡയറക്ടര്‍ പി.വി.നിധീഷിന് വേണ്ടിയും റീത്ത് സമര്‍പ്പിക്കപ്പെട്ടു.

പിറവം സെന്‍റ് ജോസഫ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ്, വി.എസ്. ശിവകുമാര്‍, കെ.പി. മോഹനന്‍, ഡോ. കെ.സി. ജോസഫ്, പി.ജെ. ജോസഫ്, കെ.ബി. ഗണേഷ്‌കുമാര്‍, പി.കെ. ജയലക്ഷ്മി, എംപിമാരായ കെ. സുധാകരന്‍, പി.ടി. തോമസ്, പീതാംബരക്കുറുപ്പ്, കൊടിക്കുന്നില്‍ സുരേഷ്, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, മാതൃഭൂമി ഡയറക്ടര്‍ മാര്‍ക്കറ്റിങ് ആന്‍ഡ് ഇലക്‌ട്രോണിക് മീഡിയ എം.വി. ശ്രേയാംസ്‌കുമാര്‍ എംഎല്‍എ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.







ganangal TM JACOB ADARANJALI


മറ്റു വാര്‍ത്തകള്‍

  12 3 »
T.M JACOB PHOTOGALLERY T.M.JACOB PHOTOGALLERY2
Discuss