Mathrubhumi Logo
  TM JCACOB

ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചനം

Posted on: 31 Oct 2011

തിരുവനന്തപുരം: മന്ത്രി ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ എം.ഒ.എച്ച്. ഫറൂഖ് അനുശോചിച്ചു. മികച്ച ഭരണകര്‍ത്താവും പാര്‍ലമെന്‍േററിയനുമായിരുന്ന ജേക്കബിന്റെ സംഭാവനകള്‍ അവിസ്മരണീയമാണെന്ന് അദ്ദേഹം പറഞ്ഞു.
വ്യക്തമായ നിലപാടുള്ള രാഷ്ട്രീയ നേതാവ്, പക്വതയുള്ള പൊതു പ്രവര്‍ത്തകന്‍, വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ചവതരിപ്പിക്കുന്ന മികവുറ്റ സാമാജികന്‍ എന്നീ നിലകളിലെല്ലാം ടി.എം. ജേക്കബ് മാതൃകയായിരുന്നുവെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു.
സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലും എ.ഐ.സി.സി. ജനറല്‍സെക്രട്ടറി മധുസൂദന്‍ മിസ്ത്രിയും അനുശോചിച്ചു.
എല്ലാ അര്‍ഥത്തിലും നല്ല പൊതുപ്രവര്‍ത്തകനെയും ഭരണാധികാരിയെയുമാണ് ടി.എം. ജേക്കബിന്റെ മരണത്തിലൂടെ കേരളത്തിന് നഷ്ടപ്പെട്ടതെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
അനിതരസാധാരണമായ മികവ്, ഒരു പാര്‍ലമെന്‍േററിയന്‍ എന്ന നിലയില്‍ എല്ലാക്കാലവും പുലര്‍ത്തിയിരുന്ന നേതാവായിരുന്നു ടി.എം. ജേക്കബ് എന്ന് മിസോറാം ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍ അനുശോചിച്ചു. 1997-ല്‍ ടി.എം. ജേക്കബ് ആദ്യം നിയമസഭയില്‍ എത്തുന്നകാലം മുതല്‍ 37 വര്‍ഷക്കാലമായി ഏറ്റവും അടുത്ത സ്നേഹിതനായിരുന്നു. ഏത് വിഷയവും നന്നായി പഠിച്ച് വിശകലനം ചെയ്ത് അവതരിപ്പിക്കാനുള്ള ടി.എം. ജേക്കബിന്റെ കഴിവും താത്പര്യവും എക്കാലത്തെയും മാതൃക തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
ജി. സുധാകരന്‍ എം.എല്‍.എ., എം.എം. ഹസ്സന്‍, ആര്‍.എസ്.പി. നിയമസഭാകക്ഷി നേതാവ് എ.എ. അസീസ്, സി.എം.പി. പൊളിറ്റ്ബ്യൂറോ അംഗം അഡ്വ. ജി. സുഗുണന്‍, ഹൗസിങ്‌ബോര്‍ഡ് ചെയര്‍മാന്‍ അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ മെമ്പര്‍ സെക്രട്ടറി ഡോ. വിളക്കുടി രാജേന്ദ്രന്‍, ജനതാദള്‍-എസ്. ദേശീയ ജനറല്‍സെക്രട്ടറി ഡോ. എ. നീലലോഹിതദാസ്, ആര്‍.വൈ.എഫ്. സംസ്ഥാന പ്രസിഡന്‍റ് സി. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി സലിം പി. ചാക്കോ, ആര്‍.വൈ.എഫ്. ദേശീയ ജനറല്‍സെക്രട്ടറി അഡ്വ. കെ. സണ്ണിക്കുട്ടി, എന്‍.ജി.ഒ. ഫ്രണ്ട് പ്രസിഡന്‍റ് ചെമ്പൂര് ജയകുമാര്‍, എന്‍.സി.പി. സംസ്ഥാന പ്രസിഡന്‍റ് എ.സി. ഷണ്മുഖദാസ്, സിവില്‍സപ്ലൈസ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്‍റ് എസ്. ഗോവിന്ദന്‍ നായര്‍, ജനറല്‍സെക്രട്ടറി കെ.ആര്‍. പ്രദീപ്കുമാര്‍ എന്നിവരും അനുശോചിച്ചു.
മുന്‍ കെ.പി.സി.സി. പ്രസിഡന്‍റ് കെ.മുരളീധരന്‍ എം.എല്‍.എ, സി.പി.ഐ. സംസ്ഥാനസെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍, കേരള കോണ്‍ഗ്രസ്-ബി ജനറല്‍ സെക്രട്ടറി സി.വേണുഗോപാലന്‍നായര്‍, സപ്ലൈ കോ എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്‍റ് പട്ടം ശശിധരന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് പദ്മിനി തോമസ്, എഫ്.ഡി.ഇ.ടി.ഒ. പ്രസിഡന്‍റ് ശൂരനാട് ചന്ദ്രശേഖരന്‍ എന്നിവര്‍ അനുശോചിച്ചു.
പ്രഗല്‍ഭനായ പൂര്‍വ വിദ്യാര്‍ഥിയെയാണ് ടി.എം.ജേക്കബിന്റെ അകാല നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മാര്‍ ഇവാനിയോസ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ 'അമിക്കോസി'ന്റെ പ്രസിഡന്‍റ് എബി ജോര്‍ജ് അഭിപ്രായപ്പെട്ടു. അമിക്കോസിന്റെ മുന്‍ പ്രസിഡന്‍റ് കൂടിയായ ടി.എം.ജേക്കബിന്റെ മൃതദേഹത്തില്‍ അദ്ദേഹം റീത്ത് വെച്ചു.
മലങ്കര സുറിയാനി കത്തോലിക്കാ സഭാ അധ്യക്ഷന്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ദക്ഷിണ കേരള മഹായിടവക ബിഷപ്പ് എ.ധര്‍മ്മരാജ് റസാലം, ഡോ.ശശിതരൂര്‍ എം.പി., ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി തുടങ്ങിയവര്‍ മന്ത്രി ടി.എം.ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.



ganangal TM JACOB ADARANJALI


മറ്റു വാര്‍ത്തകള്‍

  12 3 »
T.M JACOB PHOTOGALLERY T.M.JACOB PHOTOGALLERY2
Discuss