ടി.എം. ജേക്കബ് കഴിവുറ്റ ഭരണാധികാരി-എം.വി. ശ്രേയാംസ്‌കുമാര്‍
Posted on: 31 Oct 2011
തിരുവനന്തപുരം:കഴിവുറ്റ ഭരണാധികാരിയും പാര്‍ലമെന്‍േററിയനുമായിരുന്നു ടി.എം. ജേക്കബെന്ന് എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. അനുസ്മരിച്ചു. സംസ്ഥാനത്ത് നാലുതവണ മന്ത്രിയായിരുന്ന അദ്ദേഹം കൈവെച്ച മേഖലകളിലെല്ലാം അദ്ദേഹത്തിന്‍േറതായ വൈഭവം പ്രകടിപ്പിച്ചു. കാര്യങ്ങള്‍ നന്നായി പഠിക്കാനും അവ ഫലപ്രദമായി അവതരിപ്പിക്കാനും പ്രയോഗിക്കാനും അദ്ദേഹത്തിനുള്ള കഴിവ് പരക്കെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ മാത്രമേ അദ്ദേഹവുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചിട്ടുള്ളൂ. എങ്കിലും അദ്ദേഹത്തിന്റെ സുചിന്തിതമായ അഭിപ്രായങ്ങളും നിഗമനങ്ങളും നേരിട്ടു മനസ്സിലാക്കാനും സൗഹൃദവും സ്‌നേഹവും അനുഭവിക്കാനും സാധിച്ചത് വലിയ കാര്യമായി കരുതുന്നു- അദ്ദേഹം അനുസ്മരിച്ചു