Mathrubhumi Logo
  TM JCACOB

എം.ജി. സര്‍വകലാശാലയുടെ ശില്‌പി

രാകേഷ് കെ. നായര്‍ Posted on: 31 Oct 2011

കോട്ടയം: മധ്യതിരുവിതാംകൂറിന് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മേല്‍വിലാസമുണ്ടാക്കിയതിന്റെ പിറകില്‍ ടി.എം.ജേക്കബിന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവൃത്തികളുണ്ടായിരുന്നു.
1982-ല്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന ടി.എം. ജേക്കബ് പ്രത്യേക താല്പര്യമെടുത്താണ് കോട്ടയം ആസ്ഥാനമാക്കി എം.ജി. സര്‍വകലാശാലാ രൂപവത്കരിക്കുന്നത്.
ഈ മേഖലയില്‍നിന്നുള്ള മന്ത്രി എന്ന നിലയില്‍ ടി.എം.ജേക്കബ് യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അതീവതാല്പര്യം കാണിച്ചു. ധാരാളം വിമര്‍ശങ്ങളെ മറികടന്നാണ് മേഖലയില്‍ ഒരു സര്‍വകലാശാല എന്ന സ്വപ്നത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചത്.
എം.ജി. സര്‍വകലാശാല സ്ഥാപിക്കുന്നിനെക്കുറിച്ച് പഠിക്കാന്‍ മന്ത്രി നേരിട്ട് കേരള സര്‍വകലാശാലയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ടി.കെ.കോശിയെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചു. തുടര്‍ന്ന് കോട്ടയം ആസ്ഥാനമാക്കിയുള്ള യൂണിവേഴ്‌സിറ്റിക്ക് സ്ഥലം ലഭ്യമാക്കുന്നതിന് അന്നത്തെ ഏറ്റുമാനൂര്‍ എം.എല്‍.എ. ആയിരുന്ന ഇ.ജെ.ലൂക്കോസുമായി മന്ത്രിതന്നെ ചര്‍ച്ചചെയ്യുകയും അതിരമ്പുഴ നാല്പാത്തിമലയില്‍ സ്ഥലം കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് കോട്ടയത്ത് ബേക്കര്‍ ജങ്ഷനില്‍ യൂണിവേഴ്‌സിറ്റി ഓഫീസ് താത്കാലികമായി പ്രവര്‍ത്തനം തുടങ്ങാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.
ഇന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ രജിസ്ട്രാറാക്കി നിയമിച്ചു. ഡോ. എ.ടി. ദേവസ്യയെ വൈസ് ചാന്‍സലറായും സ്‌പെഷല്‍ ഓഫീസറായിരുന്ന ഡോ. ടി.കെ.കോശിയെ പ്രൊ. വൈസ് ചാന്‍സലറായും നിയമിച്ചു.
പിന്നീട് കേരള സര്‍വകലാശാല വൈസ് ചാന്‍സലറായ ഡോ. എന്‍. ബാബുവിനെ ആദ്യത്തെ പരീക്ഷാ കണ്‍ട്രോളറാക്കി നിയമനം നല്‍കി.
മന്ത്രി എന്ന നിലയില്‍ ടി.എം. ജേക്കബ് പ്രവര്‍ത്തനങ്ങളിലെല്ലാം മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്തു.
ടി.എം.ജേക്കബ് പ്രത്യേക താല്പര്യമെടുത്ത്, അന്നത്തെ രാഷ്ട്രപതി ഗ്യാനി സെയില്‍സിങ്ങിനെ കോട്ടയത്തെത്തിച്ച് നെഹ്രു സ്റ്റേഡിയത്തില്‍ വിപുലമായ പരിപാടികളോടെ ഒരു ഗാന്ധിജയന്തി ദിനത്തില്‍ സര്‍വകലാശാല ഉദ്ഘാടനവും നടത്തിച്ചു.
ആദ്യകാലത്ത് മറ്റ് സര്‍വകലാശാലകളില്‍നിന്ന് ഉദ്യോഗസ്ഥര്‍ എം.ജി. സര്‍വകലാശാലയിലേക്ക് എത്താന്‍ മടിച്ചു. എന്നാല്‍, മന്ത്രി എന്ന അധികാരം ഉപയോഗിച്ച് സര്‍വകലാശാലയ്ക്ക് ആവശ്യമുള്ള ഉദ്യോഗസ്ഥരെ എത്തിക്കാന്‍ ടി.എം.ജേക്കബ് പ്രത്യേക താല്പര്യമെടുത്തു.



ganangal TM JACOB ADARANJALI


മറ്റു വാര്‍ത്തകള്‍

  12 3 »
T.M JACOB PHOTOGALLERY T.M.JACOB PHOTOGALLERY2
Discuss