ഏറ്റവും പ്രഗത്ഭനായ സാമാജികന്‍- പി.ടി.തോമസ് എം.പി.
Posted on: 31 Oct 2011
പ്രഗത്ഭനും പരിചയസമ്പന്നനുമായ ഭരണാധികാരിയായിരുന്നു ടി.എം.ജേക്കബെന്ന് പി.ടി.തോമസ് എം.പി. അഭിപ്രായപ്പെട്ടു. കേരള നിയമസഭ കണ്ട ഏറ്റവും പ്രഗത്ഭനായ സാമാജികനെന്ന ബഹുമതിയും അദ്ദേഹത്തിനുള്ളതാണ്. ബുദ്ധികൂര്‍മതയും തന്ത്രജ്ഞതയും തികഞ്ഞ രാഷ്ട്രീയനേതാവായിരുന്നു അദ്ദേഹം. കേരളരാഷ്ട്രീയത്തിന് നികത്താനാവാത്ത നഷ്ടമാണ് ജേക്കബിന്റെ വേര്‍പാട്.