Mathrubhumi Logo
  TM JCACOB

വിശ്വസിക്കാനാകാതെ ഗോമതി

കോവളം രാധാകൃഷ്ണന്‍ Posted on: 31 Oct 2011

തിരുവനന്തപുരം: മന്ത്രി ടി.എം.ജേക്കബിന്റെ വേര്‍പാട് ഇപ്പോഴും വിശ്വസിക്കാനാകാത്ത നിലയിലാണ് ജോലിക്കാരിയായ ഗോമതി. രണ്ടുവര്‍ഷം മുമ്പ് നന്തന്‍കോട്ടെ ടി.എം.ജേക്കബിന്റെ സ്വകാര്യ വസതിയില്‍ ജോലിക്കെത്തിയതായിരുന്നു ഇവര്‍. പിന്നീട് മന്ത്രിയായപ്പോള്‍ നന്തന്‍കോട്ടെ ഔദ്യോഗിക വസതിയായ 'നെസ്റ്റി'ലേക്ക് ഗോമതിയെയും മന്ത്രി കൂട്ടി.
മൂന്നാഴ്ച മുമ്പ് എറണാകുളത്തേക്ക് ചികിത്സയ്ക്കി റങ്ങിയപ്പോള്‍ വീണ്ടും കാണാമെന്ന് പറഞ്ഞാണ് അദ്ദേഹം പോയത്. ആ യാത്ര അവസാന യാത്രയാകുമെന്ന് കരുതിയില്ലെന്ന് ഗോമതി വിതുമ്പിക്കൊണ്ട് പറഞ്ഞു.
ലണ്ടനിലെ ചികിത്സകഴിഞ്ഞ് എത്തിയശേഷം ആരോഗ്യസ്ഥിതി കൂടുതല്‍ മെച്ചപ്പെട്ടിരുന്നു. രാവിലെ ആറ് മണിയോടെ എണീക്കും. ചില ദിവസങ്ങളില്‍ അല്പം വൈകും. എണീറ്റാലുടന്‍ ചായ നിര്‍ബന്ധമാണ്. രോഗം പിടിപെട്ടശേഷം പ്രഭാതസവാരി ഒഴിവാക്കിയിരുന്നു. പ്രാതലിന് ഇന്നത് തന്നെ വേണമെന്ന് പ്രത്യേക നിര്‍ബന്ധമില്ലായിരുന്നു. എന്തായാലും കൊടുക്കുന്നത് സ്വാദോടെ കഴിക്കുന്ന പ്രകൃതമാണ് അദ്ദേഹത്തിന്‍േറതെന്ന് അവര്‍ പറഞ്ഞു.
ജോലിക്കാരോടെല്ലാം വലിയ സ്നേഹമാണ്. മുഖം കറുത്ത് ആരോടും സംസാരിക്കാറില്ല. സാറും ചേച്ചിയും മക്കളും എല്ലാവരോടും സ്നേഹത്തോടെയേ പെരുമാറുകയുള്ളൂ. നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ രാവിലെ പുറപ്പെടും. എന്നാലും ഉച്ച ഭക്ഷണത്തിന് വീട്ടില്‍ വരും. രാത്രി 11 മണിവരെ ഓഫീസിലിരുന്ന് ഫയലുകള്‍ പരിശോധിക്കും. അത്താഴത്തിന് കഞ്ഞി നിര്‍ബന്ധമാണ്. എറണാകുളത്ത് വിദഗ്ധ ചികിത്സയ്ക്ക് ഭാര്യയോടൊപ്പം അദ്ദേഹം പോയെങ്കിലും ഇവിടത്തെ കാര്യങ്ങളെല്ലാം തിരക്കുമായിരുന്നു. ഈ മാസം അവസാനം വീട്ടിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയ്ക്കിടയിലാണ് മരണം അദ്ദേഹത്തെ കൊണ്ടുപോയതെന്ന് ഗോമതി പറഞ്ഞു.



ganangal TM JACOB ADARANJALI


മറ്റു വാര്‍ത്തകള്‍

  12 3 »
T.M JACOB PHOTOGALLERY T.M.JACOB PHOTOGALLERY2
Discuss