നിയമസഭയിലെ പാഠപുസ്തകം
Posted on: 31 Oct 2011
കൊച്ചി: കേരള നിയമസഭ കണ്ട ഏറ്റവും മികച്ച സാമാജികനെന്ന് മുന്‍മുഖ്യമന്ത്രി സി. അച്യുത മേനോന്‍ വിശേഷിപ്പിച്ചിട്ടുള്ള ടി.എം. ജേക്കബ്, പുതിയ സാമാജികര്‍ക്ക് ഒരു അധ്യാപകന്‍ കൂടിയായിരുന്നു. സാമാജികനും മന്ത്രിയുമെന്ന നിലയില്‍ കാല്‍നൂറ്റാണ്ടിനപ്പുറം ടി.എം. ജേക്കബ് നടത്തിയ ഇടപെടലുകള്‍ കേരള ചരിത്രത്തിലെ നാഴികക്കല്ലുകളാണ്.
1977ല്‍ പിറവത്തുനിന്ന് ഏറ്റവും പ്രായംകുറഞ്ഞ അംഗമായി സഭയിലേക്ക് എത്തിയ അദ്ദേഹം പിന്നീട് സഭയുടെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. നിയമസഭയില്‍ അവതരിപ്പിക്കുന്ന ബില്ലുകളിലും മറ്റും ടി.എം. ജേക്കബ് നടത്തിയിട്ടുള്ള ചര്‍ച്ചകള്‍ സഭയുടെ അന്തസ്സ് ഉയര്‍ത്തുന്നതായിരുന്നു.
ദീര്‍ഘവീക്ഷണത്തോടെയുള്ള ഭേദഗതികള്‍ കൊണ്ടുവരാനും അദ്ദേഹം കാട്ടിയിട്ടുള്ള കഴിവ് അപ്പോള്‍ എതിര്‍ത്തവര്‍ക്കുപോലും പിന്നീട് സമ്മതിക്കേണ്ടിവന്നിട്ടുണ്ട്. നിയമസഭയില്‍ വരുന്ന വിവിധങ്ങളായ ബില്ലുകളിന്‍മേല്‍ ഏറ്റവുമധികം ഭേദഗതികളവതരിപ്പിച്ച രാഷ്ട്രീയ നേതാവുമായിരുന്നു അദ്ദേഹം. മദ്യനിരോധന നിയമത്തില്‍ ഭേദഗതികള്‍ അവതരിപ്പിച്ചുകൊണ്ട് രണ്ടുമണിക്കൂറിലധികം സംസാരിച്ചത് പുതിയ തലമുറക്ക് വലിയ പാഠം തന്നെയാണ്.
മന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹം നടപ്പാക്കിയ ചില പരിഷ്‌കാരങ്ങളും അന്ന് എതിര്‍ത്ത പ്രതിപക്ഷത്തിന്, അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തെ അംഗീകരിക്കേണ്ടിവന്നിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹം കൊണ്ടുവന്ന പ്രീഡിഗ്രി ബോര്‍ഡിനെതിരെ ശക്തമായ സമരവുമായി രംഗത്തിറങ്ങി, അതിനെ തോല്പിച്ചവര്‍ തന്നെ പിന്നീട്, അദ്ദേഹം ഉദ്ദേശിച്ച കാര്യങ്ങള്‍ പേരുമാറ്റി അവതരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്തപ്പോള്‍ ടി.എം. ജേക്കബ് എന്ന രാഷ്ട്രീയ നേതാവിന്റെ ദീര്‍ഘവീക്ഷണത്തെ കേരളം അംഗീകരിക്കുകയായിരുന്നു.
വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍, സ്‌കൂള്‍ യുവജനോത്സവത്തെ ഭാരതം കണ്ട ഏറ്റവും വലിയ കലാമേളയാക്കി ഉയര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കലോത്സവത്തിന് സ്വര്‍ണക്കപ്പ് ഏര്‍പ്പെടുത്തിയത് അദ്ദേഹമായിരുന്നു. ജലസേചനമന്ത്രി എന്ന നിലയില്‍ സംസ്ഥാനത്ത് ആദ്യമായി ജലനയം കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ജലധാര പദ്ധതിയും മലയോര ജലസംഭരണ പദ്ധതിയും ആവിഷ്‌കരിച്ച് ജലസേചന വകുപ്പിനെ കൂടുതല്‍ ജനകീയമാക്കാന്‍ ശ്രദ്ധിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രിയെന്ന നിലയില്‍ ഒട്ടനവധി പുരസ്‌കാരങ്ങള്‍ തുടങ്ങിവെക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
ഭരണപക്ഷത്തായാലും, പ്രതിപക്ഷത്തായാലും എംഎല്‍എയെന്ന നിലയില്‍ നിയമസഭയില്‍ ടി.എം. ജേക്കബ് ഒരു തിരുത്തല്‍ ശക്തിയായിരുന്നു. മന്ത്രിസ്ഥാനം സാമാജികനെന്ന നിലയിലുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പരിമിതിയാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് ടി.എം. ജേക്കബ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും ഒടുവില്‍ സിവില്‍ സപ്ലൈസ് മന്ത്രിയെന്ന നിലയില്‍ നടപ്പാക്കിയ രണ്ടുരൂപക്ക് അരി, അപേക്ഷിച്ചാല്‍ ഉടനെ റേഷന്‍ കാര്‍ഡ് എന്നീ പദ്ധതികള്‍ മാത്രം മതി ടി.എം. ജേക്കബിനെ കേരളജനത നെഞ്ചിലേറ്റാന്‍.