കേരള കോണ്‍., ലീഗ് താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നത് -ബി.ജെ.പി
Posted on: 09 Jul 2011
ന്യൂഡല്‍ഹി: ധനമന്ത്രി കെ.എം. മാണി കേരള നിയമസഭയില്‍ വെള്ളിയാഴ്ച അവതരിപ്പിച്ച ബജറ്റില്‍ സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനുതകുന്ന നിര്‍ദേശങ്ങളൊന്നുമില്ലെന്ന് ബി.ജെ.പി. സംസ്ഥാനഅധ്യക്ഷന്‍ വി.മുരളീധരന്‍ ആരോപിച്ചു. കേരള കോണ്‍ഗ്രസിന്റെയും മുസ്‌ലിംലീഗിന്റേയും സ്വാധീനമേഖലകളുടെ വികസനത്തിനുമാത്രം ഊന്നല്‍നല്‍കുന്ന ബജറ്റാണിത്. വികസന താത്പര്യമല്ല, രാഷ്ട്രീയതാത്പര്യമാണ് മുഴച്ചുനില്‍ക്കുന്നത്. ബി.ജെ.പി. ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.
നെല്‍കൃഷി വികസനത്തിനും നാളികേരവികസനത്തിനും തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍നിന്ന് കൂടുതലായി എന്തുചെയ്യുമെന്ന് പറയുന്നുപോലുമില്ല. പച്ചക്കറി-പാല്‍ ഉദ്പാദകരെ നിരാശയിലാഴ്ത്തുന്ന ബജറ്റ് ഭക്ഷ്യവിളകളെ പരിപൂര്‍ണമായി നിരാകരിച്ചു. പ്രവാസികള്‍ക്കുവേണ്ടി ബജറ്റില്‍ ഒന്നും നീക്കിവെച്ചിട്ടില്ല. വിദ്യാഭ്യാസമേഖലയില്‍ ആകെ പ്രഖ്യാപിച്ചത് അഞ്ച് പോളിടെക്‌നിക്കുകള്‍മാത്രമാണ്. മെഡിക്കല്‍ കോളേജുകളുടെ വികസനത്തിന് ഒന്നും ചെയ്യാതെ തത്പരമേഖലകളില്‍ മെഡിക്കല്‍കോളേജുകള്‍ പ്രഖ്യാപിക്കുക മാത്രമാണ് ധനമന്ത്രി ചെയ്തിട്ടുള്ളത് - മുരളീധരന്‍ ആരോപിച്ചു.