Mathrubhumi Logo
  Budget by Mani

അഞ്ചുവര്‍ഷം കോട്ടയത്തെയും പാലായെയും അവഗണിച്ചു

Posted on: 09 Jul 2011

തിരുവനന്തപുരം: 'മുന്‍ ധനമന്ത്രി തോമസ് ഐസക്ക് നടത്തിയ അഞ്ച് ബജറ്റുപ്രസംഗങ്ങള്‍ കേട്ടിരുന്നയാളാണ് ഞാന്‍. അതില്‍ കോട്ടയം, പാലാ എന്ന വാക്കുകളുണ്ടായിരുന്നില്ല. അതുകൊണ്ടാണ് കോട്ടയത്തിനും പാലായ്ക്കും പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ അസ്വസ്ഥതയുണ്ടാകുന്നത് -ധനമന്ത്രി കെ.എം.മാണി 'മീറ്റ് ദ പ്രസ്സി'ല്‍ പ്രതികരിച്ചു.

പുതിയ സംസ്ഥാന ബജറ്റില്‍ കോട്ടയത്തിന്റെയും പാലായുടെയും പദ്ധതികള്‍ നിരവധിയുണ്ടെന്ന വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി.

യു.ഡി.എഫിന്റെ കഴിഞ്ഞ സര്‍ക്കാര്‍ ഭരണാനുമതി കൊടുത്തതാണ് മീനച്ചല്‍ റിവര്‍ വാലി പദ്ധതി. പിന്നീട് അഞ്ചുകൊല്ലം ഭരിച്ച എല്‍.ഡി.എഫ്. സര്‍ക്കാര്‍ അത് മുന്നോട്ടുകൊണ്ടുപോകാത്തതുകൊണ്ടാണ് ഈപ്രാവശ്യം ദൃഢനിശ്ചയത്തോടെ ആ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചതെന്ന് കെ.എം. മാണി പറഞ്ഞു.

പാലായില്‍ സിന്തറ്റിക് ട്രാക്കുള്ള സ്റ്റേഡിയം അനുവദിച്ചതിനെപ്പറ്റിയുള്ള ചോദ്യത്തിന്, കേരളത്തിന്റെ കായികരംഗത്ത് നിര്‍ണായകപങ്ക് വഹിച്ച പാലായ്ക്ക് സ്റ്റേഡിയം ആവശ്യമാണെന്ന് ധനമന്ത്രി പറഞ്ഞു. മറ്റു പല സ്ഥലങ്ങളെപ്പോലെ കോട്ടയവും പാലായും കേരളത്തില്‍തന്നെ -കെ.എം.മാണി പറഞ്ഞു.





ganangal


മറ്റു വാര്‍ത്തകള്‍

  12 »