പദ്ധതിബഹുലം
Posted on: 09 Jul 2011
ലക്ഷം പേര്‍ക്ക് തൊഴില്‍ , കര്‍ഷകര്‍ക്ക് പെന്‍ഷന്‍
ആരോഗ്യ ഇന്‍ഷുറന്‍സ് രണ്ടുലക്ഷം രൂപ വരെ
52 ലക്ഷം കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വരെയുള്ള സൗജന്യചികിത്സയ്ക്ക് രാജീവ് ആരോഗ്യശ്രീ ഇന്‍ഷുറന്‍സ്
ഒരുലക്ഷം പേര്‍ക്ക് തൊഴിലിന് 2000 കോടിയുടെ സ്വയംസംരംഭക വികസന മിഷന്‍
അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള ഭാഗാധാരത്തിനും ഇഷ്ടദാനത്തിനും സ്റ്റാമ്പ് ഡ്യൂട്ടി ആയിരം രൂപ മാത്രം
കാര്‍ഷികവായ്പ കൃത്യമായി തിരിച്ചടച്ചാല്‍ അഞ്ച് ശതമാനം പലിശ സബ്‌സിഡി
*ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് 300 രൂപ പെന്‍ഷന്‍ * കാസര്‍കോട്, ഇടുക്കി, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ മെഡിക്കല്‍ കോളേജുകള്‍ *ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് ഒരുകോടി * വിഴിഞ്ഞം തുറമുഖത്തിന് 150 കോടി * മാലിന്യമുക്ത കേരളത്തിന് പഞ്ചായത്തുകളുമായി ചേര്‍ന്ന് പദ്ധതി * പുതിയ മരാമത്തുപണികള്‍ക്ക് 325 കോടി * 20 ലക്ഷം രൂപയിലധികം വിലയുള്ള കാറുകള്‍ക്ക് നികുതിയിന്‍മേല്‍ 2 ശതമാനം ആഡംബര സെസ് * 4000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് നികുതിക്കു പുറമെ 2 ശതമാനം ആഡംബര സെസ് * ദരിദ്രര്‍ക്കായി സാഫല്യം ഭവന പദ്ധതി * ലോട്ടറി നറുക്കെടുപ്പ് എല്ലാ ദിവസവും. നാലെണ്ണം മാരകരോഗം ബാധിച്ചവരെ സഹായിക്കാന്‍ * ക്ഷേമപെന്‍ഷനുകളും സുരക്ഷാപെന്‍ഷനുകളും 400 രൂപയാക്കി * സ്വര്‍ണക്കടക്കാരില്‍ നിന്ന് കൂടുതല്‍ നികുതിപിരിക്കും * സ്വകാര്യ ഭൂമിയില്‍ വിലകൂടിയ മരംവെക്കാന്‍ സര്‍ക്കാര്‍ പദ്ധതി* എറണാകുളം-ശബരിമല സ്റ്റേറ്റ് ഹൈവേക്ക് 5 കോടി * മാലിന്യരഹിത ശബരിമലയ്ക്ക് 2 കോടി * കശുമാവുതോട്ടങ്ങളെ ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കി * തോട്ടവിളഭൂമി മറ്റ് കൃഷികള്‍ക്ക് * കാര്‍ഷികഭൂമിക്ക് വനം-പരിസ്ഥിതി നിയമം ബാധകമല്ല * മിച്ചഭൂമി വാങ്ങി കബളിപ്പിക്കപ്പെട്ടവര്‍ക്ക് ഭൂമിയില്‍ സ്ഥിരാവകാശം * 20.56 ലക്ഷം കുടുംബങ്ങള്‍ക്ക് സപ്തംബര്‍ മുതല്‍ ഒരു രൂപയ്ക്ക് അരി * റേഷന്‍ കടകള്‍ വഴി 13 അവശ്യസാധനങ്ങള്‍ കൂടി * ഒമ്പത് , പത്ത് ക്ലാസുകളിലും ഉച്ചഭക്ഷണം * ആറുമുതല്‍ 14 വയസ്സുവരെയുള്ളവര്‍ക്ക് സൗജന്യ യൂണിഫോം * സ്മാര്‍ട് സിറ്റി അടിസ്ഥാന സൗകര്യത്തിന് 10 കോടി * കൊച്ചി മെട്രോക്ക് 25 കോടി * കണ്ണൂര്‍ വിമാനത്താവളത്തിന് 30 കോടി * തലസ്ഥാന നഗരവികസനത്തിന് 30 കോടി * നിക്ഷേപകരെ ആകര്‍ഷിക്കാന്‍ 'എമര്‍ജിങ് കേരള' നിക്ഷേപകസംഗമം * മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്‍ഷുറന്‍സ് * കൃഷിഭവനും ഭൂവുടമയും ചേര്‍ന്ന് കരാര്‍ കൃഷി * മുല്ലപ്പെരിയാറില്‍ പുതിയ ഡാം നാലു കൊല്ലത്തിനകം * കായല്‍ കര്‍ഷകര്‍ക്ക് സമ്പൂര്‍ണ പമ്പിങ് സബ്‌സിഡി * കാലിത്തീറ്റ സബ്‌സിഡി ഇരട്ടിയാക്കി * സമഗ്ര കാര്‍ഷിക ഇന്‍ഷുറന്‍സ് വരുന്നു * ഉപയോഗരഹിത പൊതുഭൂമി പൊതു-സ്വകാര്യ-പഞ്ചായത്ത് കൃഷി സംരംഭം * മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന പദ്ധതി * വയനാട്ടില്‍ ആധുനിക ചികിത്സാകേന്ദ്രത്തിന് സ്ഥലം നല്‍കും * ഖാദി, ഹിന്ദി പെന്‍ഷനുകള്‍ 2000 രൂപയാക്കി * രണ്ടാംലോക മഹായുദ്ധ സൈനിക പെന്‍ഷന്‍ 1000 രൂപ * ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ക്ക് ഒരു വര്‍ഷത്തിനകം പട്ടയം * കെ.എസ്.ആര്‍.ടി.സി.ക്ക് 100 കോടി കടാശ്വാസം * ആദിവാസികള്‍ക്ക് കടാശ്വാസ പദ്ധതി * ഖാദി മേഖലയില്‍ 5000 പേര്‍ക്ക് തൊഴിലവസരം * ആയിരം പുതിയ ബസ്സുകള്‍ കൂടി * കണ്ണൂരില്‍ ആധുനിക ബസ്‌ടെര്‍മിനല്‍ * നെയ്യാറ്റിന്‍കര, എറണാകുളം, കോഴിക്കോട് ബസ് സ്റ്റേഷനുകളില്‍ സ്ത്രീസുരക്ഷാ പരിപാടി * ശിവഗിരി കണ്‍വെന്‍ഷന്‍ സെന്ററിന് ഒരുകോടി * പൂഞ്ഞാറില്‍ ജി.വി.രാജ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് * ഇടുക്കിയില്‍ വോളിബോള്‍ അക്കാദമി * പല്ലനയില്‍ കുമാരനാശാന്‍ കവിതാ പഠന കേന്ദ്രം * ഡാമിലെ മണല്‍വാരാന്‍ യന്ത്രസഹായം * കുട്ടനാട് പാക്കേജിന് 200 കോടി * കോട്ടയം മൊബിലിറ്റി ഹബ്ബിന് 5 കോടി * അങ്കമാലി-ശബരി റെയില്‍പ്പാത സ്ഥാപിക്കും * കോട്ടയം-കുമരകം ടൂറിസ്റ്റ് ഹൈവേക്ക് 5 കോടി * മലയോര വികസന അതോറിറ്റിക്ക് 5 കോടി * ഗതാഗത വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ * ശിവഗിരി, പാപനാശം, വര്‍ക്കല വികസനത്തിന് പ്രത്യേക കമ്പനികള്‍ * പെരിന്തല്‍മണ്ണയില്‍ വള്ളുവനാട് വികസന അതോറിറ്റി * ഭരണങ്ങാനത്തും വികസന അതോറിറ്റി * എരുമേലിയില്‍ ടൗണ്‍ഷിപ്പ് * അരുവിക്കരയില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ * താനൂര്‍ മത്സ്യബന്ധന തുറമുഖത്തിന്റെ നിര്‍മാണം തുടങ്ങും * കോട്ടയം തലപ്പാടിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രി * എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രത്യേക പാക്കേജ് * മുങ്ങാനിയില്‍ തിരുവിതാംകൂര്‍ ഫോക്‌ലോര്‍ ഗ്രാമം * കേരള സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റിയൂട്ട് വരുന്നു * കൂത്തുപറമ്പില്‍ ദേശീയ കൃഷി ഗവേഷണ പരിശീലന കേന്ദ്രം * കാസര്‍കോട്ടെ കമുക് കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് * കാസര്‍കോട്ട് അടയ്ക്ക, കശുവണ്ടി പ്രോസസിങ് യൂണിറ്റുകള്‍ * തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി റിസര്‍ച്ച് പാര്‍ക്ക് * തിരുവനന്തപുരത്ത് സി.വി.രാമന്‍ പിള്ളയുടെ പ്രതിമ സ്ഥാപിക്കും * എല്ലാ ജില്ലകളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ആസ്പത്രിയും ഡയാലിസിസ് സെന്ററും * കോട്ടയം മെഡിക്കല്‍ കോളേജില്‍ പുതിയ കാഷ്വാലിറ്റി ബ്ലോക്ക് * കോഴിക്കോട്ട് മെഡിക്കല്‍ കോളേജില്‍ ആധുനിക കാന്‍സര്‍ ചികിത്സ * ജില്ലകളില്‍ വയോജന ഹെല്‍പ് ഡെസ്‌കുകള്‍ * ചെറുകിട നഗരങ്ങളിലും ഐ.ടി.പാര്‍ക്കുകള്‍ * തലശ്ശേരി-കണ്ണൂര്‍ മൊയ്തു പാലത്തിന് സമാന്തര പാലം * ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ .
വില കൂടും
മദ്യം, പാന്‍പരാഗ്, ആഡംബര കാര്‍ ആഡംബര വീടുകള്‍ക്ക് സെസ്
വില കുറയും
ജൈവവളം, ജൈവകീടനാശിനി, പാല്‍ കറക്കുന്ന യന്ത്രം, തെങ്ങുകയറ്റ യന്ത്രം
ആരോഗ്യ ഇന്‍ഷുറന്‍സ് രണ്ടുലക്ഷം രൂപ വരെ
52 ലക്ഷം കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വരെയുള്ള സൗജന്യചികിത്സയ്ക്ക് രാജീവ് ആരോഗ്യശ്രീ ഇന്‍ഷുറന്‍സ്
ഒരുലക്ഷം പേര്‍ക്ക് തൊഴിലിന് 2000 കോടിയുടെ സ്വയംസംരംഭക വികസന മിഷന്‍
അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള ഭാഗാധാരത്തിനും ഇഷ്ടദാനത്തിനും സ്റ്റാമ്പ് ഡ്യൂട്ടി ആയിരം രൂപ മാത്രം
കാര്‍ഷികവായ്പ കൃത്യമായി തിരിച്ചടച്ചാല്‍ അഞ്ച് ശതമാനം പലിശ സബ്‌സിഡി

വില കൂടും
മദ്യം, പാന്‍പരാഗ്, ആഡംബര കാര്‍ ആഡംബര വീടുകള്‍ക്ക് സെസ്
വില കുറയും
ജൈവവളം, ജൈവകീടനാശിനി, പാല്‍ കറക്കുന്ന യന്ത്രം, തെങ്ങുകയറ്റ യന്ത്രം