Mathrubhumi Logo
  Budget by Mani

വ്യവസായ മുന്നേറ്റത്തിന് കളമൊരുക്കും
-യൂസഫലി

Posted on: 09 Jul 2011

അബുദാബി: കേരളത്തില്‍ വ്യവസായ മുന്നേറ്റത്തിന് കളമൊരുക്കാനുള്ള പദ്ധതികള്‍ ബജറ്റിലുണ്ടെന്ന് വ്യവസായ പ്രമുഖനും അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടറുമായ യൂസഫലി എം.എ. 'മാതൃഭൂമി'യോട് പറഞ്ഞു. ബജറ്റ് നിര്‍ദേശങ്ങളില്‍ 'എമര്‍ജിങ് കേരള' നല്ല നിര്‍ദേശമാണ്. കേരളത്തിന് പുറത്തുള്ള നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുക എന്നത് പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും ധര്‍മമാണ്. അങ്ങനെയുള്ള ഒരു അന്തരീക്ഷം ഇപ്പോള്‍ കേരളത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. 'എമര്‍ജിങ് കേരള' പദ്ധതിയിലേക്ക് ഗള്‍ഫിലെമ്പാടുമുള്ള വ്യവസായികളെ കേരളത്തിലേക്ക് നയിക്കുവാന്‍ താന്‍ മുന്‍കൈ എടുക്കുമെന്ന് യൂസഫലി എം.എ. പറഞ്ഞു.

''സ്മാര്‍ട്ട് സിറ്റി പോലുള്ള ആശയങ്ങള്‍ കേരളത്തിലെമ്പാടും രൂപപ്പെടുത്തുവാന്‍ സാധിക്കണം. വിദേശ മലയാളി വ്യവസായികളെ മാത്രമല്ല ഗള്‍ഫിലെ മറ്റ് ധനകാര്യ, വ്യവസായ സ്ഥാപനങ്ങളെയും ഈ പദ്ധതികളിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും. കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റിയും കണ്ണൂരില്‍ വിമാനത്താവളവും ഉടന്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതികളാണ് - യൂസഫലി പറഞ്ഞു.




ganangal


മറ്റു വാര്‍ത്തകള്‍

  12 »