Mathrubhumi Logo
  Budget by Mani

ബജറ്റ് വികസനത്തിന് കൂച്ചുവിലങ്ങിടുന്നത് - പിണറായി

Posted on: 09 Jul 2011

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും കൂച്ചുവിലങ്ങിടുന്നതാണ് യു. ഡി. എഫ്. സര്‍ക്കാരിന്റെ പുതുക്കിയ ബജറ്റെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

സാമൂഹ്യക്ഷേമരംഗത്ത് ഉണ്ടാക്കിയ നേട്ടങ്ങള്‍ തകര്‍ക്കുന്ന വിധമാണ് ബജറ്റിന്റെ സമീപനം. ലോകത്തിന് മാതൃകയായ ഇ. എം. എസ്. ഭവനപദ്ധതിയെപ്പറ്റി ബജറ്റ് നിശബ്ദത പുലര്‍ത്തുകയാണ്. പാവങ്ങള്‍ക്ക് തലചായ്ക്കാന്‍ ഒരു കൂര കിട്ടാനുള്ള ഈ പദ്ധതി അട്ടിമറിക്കാനുള്ള ഏത് നീക്കത്തെയും സര്‍വശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്നും പിണറായി പ്രസ്താവനയില്‍ പറഞ്ഞു.




ganangal


മറ്റു വാര്‍ത്തകള്‍

  12 »