യാഥാസ്ഥിതിക ധനനയത്തിലേക്കുള്ള തിരിച്ചുപോക്ക് -ഐസക്
Posted on: 09 Jul 2011
തിരുവനന്തപുരം: പഴയ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ യാഥാസ്ഥിതിക ധന നയത്തിലേക്കുള്ള തിരിച്ചുപോക്കാണ് കെ.എം. മാണിയുടെ ബജറ്റെന്ന് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിന് അത് തിരിച്ചടിയാകും. ബജറ്റിന്റെ പ്രധാന ദിശ തികച്ചും പിന്തിരിപ്പനാണ്. മുന്‍സര്‍ക്കാര്‍ ക്ഷേമമേഖലയില്‍ നടത്തിയ നീക്കങ്ങള്‍ക്ക് വന്‍ ആഘാതമാണ് ബജറ്റ് ഏല്പിച്ചിരിക്കുന്നത്. സംസ്ഥാന റോഡുവികസനത്തിന് വെച്ച ആയിരം കോടിയില്‍ നിന്ന് ഭവന നിര്‍മാണ ബോര്‍ഡിന്റെ കുടിശ്ശിക അടച്ചുതീര്‍ക്കുന്നത് എന്ത് വികസന നയമാണ്?
റോഡുവികസനം കോട്ടയത്ത് മാത്രമായി ചുരുക്കി. കോട്ടയത്തിനും മലപ്പുറത്തിനുമപ്പുറത്ത് കേരളം ഉണ്ടെന്ന് സര്‍ക്കാര്‍ കാണണം. തന്റെ ബജറ്റില്‍ കേന്ദ്ര നികുതി വിഹിതമായി പ്രതീക്ഷിച്ചിരുന്നത് ഏകദേശം 9374 കോടിയാണെങ്കില്‍ ഇപ്പോഴത്തെ പ്രതീക്ഷ 10255 കോടിയാണ്. അങ്ങനെ കേന്ദ്രത്തില്‍ എല്ലാ പ്രതീക്ഷയും അര്‍പ്പിച്ചാണ് റവന്യൂ കമ്മികുറയ്ക്കാനുള്ള മാര്‍ഗം കെ. എം. മാണി കണ്ടെത്തിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഏറ്റവും സങ്കുചിതമായ രാഷ്ടീയവീക്ഷണത്തോടെ യാഥാര്‍ത്ഥ്യം മറച്ചുവെച്ച് വക്രീകരിച്ച വിശദീകരണങ്ങളാണ് ബജറ്റിലുള്ളത്. സര്‍ക്കാര്‍ പറഞ്ഞ ധവളപത്രം എവിടെയാണ്? ശമ്പള പരിഷ്‌കരണത്തിന് തുക നീക്കിവെച്ചിട്ടില്ലെന്ന് മാണി നേരത്തെ നടത്തിയ പ്രസ്താവന തിരുത്താന്‍ തയ്യാറാകണം. കരാറുകാര്‍ക്ക് നല്‍കാന്‍ നാലുമാസത്തെ കുടിശ്ശിക ഉണ്ടെന്ന് പറയുന്നു. ഇത് മുന്‍കൂര്‍ നല്‍കണമെന്നാണോ അദ്ദേഹം പറയുന്നത്? ട്രഷറിയില്‍ 2000 കോടി മിച്ചമുണ്ടെന്ന് സമ്മതിച്ച ധനമന്ത്രി പ്രതിസന്ധി എവിടെയാണുള്ളതെന്നും വ്യക്തമാക്കണം. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ സംസ്ഥാനത്തിന്റെ ശരാശരി കടം 35.5 ശതമാനമായിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അത് 31 ശതമാനമായി കുറച്ചു. ഇപ്പോള്‍ അത് 29 ശതമാനം ആയിട്ടുണ്ട്.