Mathrubhumi Logo
  Budget by Mani

പരമ്പരാഗത മേഖലയെ ബജറ്റ് അവഗണിച്ചു -സി.ഐ.ടി.യു

Posted on: 09 Jul 2011

തിരുവനന്തപുരം: ലക്ഷക്കണക്കിന് തൊഴിലാളികളുടെ ഉപജീവനത്തിന് ആധാരമായ പരമ്പരാഗത മേഖലയെ ബജറ്റ് അവഗണിച്ചതായി സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആരോപിച്ചു.

എല്‍.ഡി.എഫ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കാനാവില്ലെന്ന് പ്രഖ്യാപിച്ച ധനമന്ത്രി ബജറ്റിലൂടെ കേരള ജനതയെ അപമാനിച്ചിരിക്കുകയാണെന്ന് ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി വി.പി. രാമകൃഷ്ണ പിള്ള പ്രസ്താവനയില്‍ ആരോപിച്ചു.
പുതിയ സംസ്ഥാന ബജറ്റ് സര്‍ക്കാര്‍ സേവനമേഖലയുടെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള പിന്മാറ്റത്തിന് വഴിവെയ്ക്കുമെന്ന് കെ.ജി.ഒ.എ. ജനറല്‍ സെക്രട്ടറി കെ. ശിവകുമാര്‍ പ്രസ്താവനയില്‍ ആരോപിച്ചു.
ബജറ്റ് നിരാശാജനകമാണെന്ന് എന്‍.ജി.ഒ. സംഘ് സംസ്ഥാന പ്രസിഡന്റ് കെ.വി. അച്യുതന്‍ പറഞ്ഞു.ഇ.എഫ്.എല്‍. നിയമത്തിന് തുരങ്കംവെയ്ക്കാനാണ് മന്ത്രി കെ.എം. മാണി ശ്രമിക്കുന്നതെന്ന് മുന്‍ മന്ത്രി ബിനോയ്‌വിശ്വം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കില്ലയെന്ന വിശ്വാസത്തിലാണ് മന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്ന് എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് എ.സി. ഷണ്‍മുഖദാസ് പ്രസ്താവനയില്‍ ആരോപിച്ചു. രണ്ട് ജില്ലകളുടെ വികസനം മാത്രം മുന്‍നിര്‍ത്തി അവതരിപ്പിച്ചിരിക്കുന്ന ബജറ്റ് 12 ജില്ലകളെയും മറന്നിരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ വി. സുരേന്ദ്രന്‍പിള്ള, സെക്രട്ടറി ജനറല്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ കുറ്റപ്പെടുത്തി.

ബജറ്റ് നിരാശാജനകമാണെന്ന് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍ (സി.ഐ.ടി.യു.), ജോയിന്റ് കൗണ്‍സില്‍ എന്നീ സംഘടനകള്‍ ആരോപിച്ചു.
ബജറ്റ് മത്സ്യമേഖലയെ അവഗണിച്ചതായി കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് ടി. പീറ്റര്‍, സെക്രട്ടറി ആന്റോ ഏലിയാസ് എന്നിവര്‍ കുറ്റപ്പെടുത്തി.




ganangal


മറ്റു വാര്‍ത്തകള്‍

  12 »