പെന്‍ഷന്‍പ്രായം ഉയര്‍ത്തല്‍ രാഷ്ട്രീയ
സമവായം ഉണ്ടായാല്‍ മാത്രം-മാണി
Posted on: 09 Jul 2011
തിരുവനന്തപുരം: രാഷ്ട്രീയമായ സമവായമുണ്ടായാല്‍ മാത്രമേ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതിനെപ്പറ്റി ആലോചിക്കാനാവൂവെന്ന് ധനമന്ത്രി കെ.എം. മാണി ബജറ്റിനുശേഷം നടത്തിയ 'മീറ്റ് ദ പ്രസ്സി'ല്‍ വ്യക്തമാക്കി.
റിട്ടയര്‍മെന്റ് തീയതിയുടെ ഏകീകരണം കൊണ്ട് മുന്‍ ധനമന്ത്രി ഫലത്തില്‍ പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്തി. എന്നാല്‍ പ്രായം ഉയര്‍ത്തണമെങ്കില്‍ രാഷ്ട്രീയമായ സമവായം വേണം. 56 വയസ്സാക്കി ഉയര്‍ത്തിയത് അശാസ്ത്രീയമായ രീതിയിലാണ്. ഇതിന്റെ പേരില്‍ രാഷ്ട്രീയ സമരങ്ങള്‍ നേരിടാന്‍ യു.ഡി.എഫ്. ഉദ്ദേശിക്കുന്നില്ല. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനടക്കം വന്നാല്‍ ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയാല്‍ പെന്‍ഷന്‍പ്രായം പുനഃപരിശോധിക്കാം-കെ.എം. മാണി പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്നതുകൊണ്ടാണ് ഒന്നാമതായി വിഴിഞ്ഞത്തിന് 150 കോടി മാറ്റിവെച്ചത്. കണ്ണൂര്‍ വിമാനത്താവളം, സ്മാര്‍ട്ട് സിറ്റി, കൊച്ചി മെട്രോ റെയില്‍വേ, ബൈപാസുകളുടെ നിര്‍മാണം എന്നിവയ്ക്ക് തുക വകയിരുത്തിയ തന്റെ ബജറ്റിന്റെ ഫോക്കസ്തന്നെ അടിസ്ഥാന സൗകര്യവികസനമാണ്. കര്‍ഷക പെന്‍ഷന്‍ തുക കൂട്ടിയതും തൊഴില്‍ ദായക പദ്ധതികളും ക്ഷേമപ്രവര്‍ത്തനങ്ങളോടുള്ള യു.ഡി.എഫ്. സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ്-കെ.എം. മാണി വിശദീകരിച്ചു.
കഴിഞ്ഞ സര്‍ക്കാര്‍ ട്രഷറിയില്‍ 1900 കോടി മിച്ചം വെച്ചിരുന്നെങ്കിലും മൊത്തം 5000 കോടിയുടെ ഉടനെ തീര്‍ക്കേണ്ട ബാധ്യതയാണ് യു.ഡി.എഫ്. സര്‍ക്കാരിനുമേല്‍ വന്നുപതിച്ചത്. 2009 മുതലുള്ള ശമ്പള കുടിശ്ശിക (800 കോടി) പൊതുമരാമത്ത് (400 കോടി) മരുന്നുവാങ്ങിയതിനു നല്‍കാനുള്ള തുക എന്നിവ ഉടനെ കൊടുത്തുതീര്‍ക്കേണ്ട വന്‍ ബാധ്യതകളുണ്ടായിരുന്നു.
ബജറ്റില്‍ എടുത്തു പറയാത്ത റോഡുകളുടെ പേരിലാണ് ഭരണകക്ഷി എം.എല്‍.എമാരടക്കം പ്രതിഷേധവുമായി വന്നതെന്ന് താന്‍ കരുതുന്നതായി കെ.എം. മാണി പറഞ്ഞു. പ്രത്യേകം ബജറ്റില്‍ പരാമര്‍ശിക്കാത്ത നിയോജകമണ്ഡലങ്ങളിലെ റോഡ്, പാലംപണി എന്നിവയ്ക്കായി 200 കോടി രൂപ മാറ്റിവെച്ചതായി ബജറ്റ് പ്രസംഗത്തിന്‍െ 58-ാം ഖണ്ഡികയില്‍ പറഞ്ഞിട്ടുണ്ട്.
തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ കടാശ്വാസത്തിന് ബജറ്റില്‍ തുകയുണ്ട്. അര്‍ഹരായ ആളുകള്‍ക്ക് അത് ലഭിക്കും. എല്‍.ഡി.എഫ്. സര്‍ക്കാര്‍ അട്ടിമറിച്ച തീരപ്രദേശ അതോറിട്ടി പുനര്‍ജീവിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
വിദേശമദ്യത്തിന്റെ സുരക്ഷാ സെസ്സ് ആറുശതമാനമാക്കിയതിനെപ്പറ്റി ചോദിച്ചപ്പോള്‍ ഒരു കുപ്പി മദ്യത്തിന് 7 രൂപ മാത്രമാണ് കൂടുന്നതെന്നും അത് പിന്നീട് ആവര്‍ത്തിക്കുകയില്ലെന്നും അദ്ദേഹം മറുപടി നല്‍കി. മദ്യത്തിന്റെ സര്‍ചാര്‍ജ് ആറുശതമാനമാക്കി ഉയര്‍ത്തുന്നതുകാരണം ബിവറേജസ് കോര്‍പ്പറേഷന്റെ ലാഭത്തിലാണ് കുറവുവന്നതെന്നും അത് ഉപഭോക്താക്കള്‍ക്ക് ഭാരമാവില്ലെന്നും കെ.എം. മാണി വിശദീകരിച്ചു.