അവഗണനയ്‌ക്കെതിരെ പ്രതാപന്റെ പരാതി
Posted on: 08 Jul 2011
തിരുവനന്തപുരം : ബജറ്റിലെ അവഗണനയ്‌ക്കെതിരെ കോണ്‍ഗ്രസ് എം. എ. എല്‍. മാര്‍ രംഗത്തെത്തി. കോണ്‍ഗ്രസ് എം. എല്‍.എ. മാരെ പ്രതിനിധീകരിച്ച് ടി. എന്‍. പ്രതാപന്‍ മുഖ്യമന്ത്രിക്കും കെ. പി. സി. സി. പ്രസിഡന്‍റിനും പരാതി നല്‍കി. കെ. എം. മാണിയെ പ്രതാപന്‍ നേരിട്ട് കണ്ട് പരാതി പറയുകയും ചെയ്തു.
തീരദേശമേഖലയെ അവഗണിച്ചുവെന്ന് കാണിച്ചാണ് പ്രതാപന്‍ കത്ത് നല്‍കിയത്. പ്രാദേശിക വികസന പദ്ധതികള്‍ പ്രഖ്യാപിച്ചതില്‍ ജില്ലാ സന്തുലനം നഷ്ടപ്പെടുകയും ചെയ്തു. ചില ജില്ലകള്‍ക്ക് കൂടുതല്‍ പരിഗണന ലഭിച്ചപ്പോള്‍ മറ്റു ചിലത് അവഗണിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ പല പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചില്ല. 32 മണ്ഡലങ്ങള്‍ തീരദേശ മേഖലയിലുണ്ട്. ഈ പ്രദേശത്തെ പുര്‍ണമായി അവഗണിച്ചു. ബെന്നി ബഹനാന്‍, ഡൊമിനിക്ക് പ്രസന്‍േറഷന്‍, ഹൈബി ഈഡന്‍ എന്നിവരും ഇതില്‍ പ്രതിഷേധിച്ചു. കോണ്‍ഗ്രസ് എം.എല്‍. എമാര്‍ കൂട്ടായി ആലോചിച്ചശേഷമാണ് പ്രതാപന്‍ മുഖ്യമന്ത്രിക്കും രമേശിനും കത്ത് നല്‍കിയത്.
കെ. കരുണാകരന്‍ അന്തരിച്ചതിനുശേഷം ആദ്യമായി അവതരിപ്പിച്ച ബജറ്റില്‍ അദ്ദേഹത്തിന്റെ നാമം നിലനിര്‍ത്താനായി കായികവകുപ്പ് നിര്‍ദ്ദേശിച്ച പദ്ധതിയും ഇടം പിടിച്ചില്ല. പ്രതാപന്‍ നല്‍കിയ കത്തില്‍ ഇക്കാര്യവും പരാമര്‍ശിച്ചിട്ടുണ്ട്. ഇതേസമയം നിയമസഭയ്ക്കകത്തും പുറത്തും ബജറ്റിനെ പൂര്‍ണമായി പിന്തുണയ്ക്കാന്‍ തങ്ങളുണ്ടാകും. എന്നാല്‍ തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ബജറ്റിന്മേലുള്ള ചര്‍ച്ചയ്ക്ക് ധനമന്ത്രി മറുപടി പറയുന്ന അവസരത്തിലെങ്കിലും പരിഹരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ബജറ്റ് പ്രസംഗം അവസാനിച്ചപ്പോള്‍ തന്നെ പ്രതാപന്‍ മാണിയുടെ അടുത്തെത്തി പ്രതിഷേധമറിയിച്ചു. പരിഹരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.