Mathrubhumi Logo
  Budget by Mani

ഒരുമയ്ക്ക് ഋഗ്വേദമന്ത്രം

Posted on: 08 Jul 2011

ബജറ്റ് ഉപസംഹരിക്കാന്‍ കവിതാശകലങ്ങള്‍ക്കുപകരം കെ.എം.മാണി കൂട്ടുപിടിച്ചത് വേദമന്ത്രത്തെ.
മുന്‍ ധനമന്ത്രി തോമസ് ഐസക് , ഒ.എന്‍.വിയുടെ കവിതാശകലങ്ങളാണ് ബജറ്റില്‍ ഉദ്ധരിച്ചിരുന്നത്.ഒ.എന്‍.വിയുടെ കവിതാശകലം ഉദ്ധരിച്ചുകൊണ്ട് 'പാലിച്ചു വാഗ്ദാനമേറെ എന്ന അവകാശ വാദത്തോടും വാഗ്ദത്ത ഭൂമിയിലേക്കുള്ളതാവട്ടെ യാത്ര എന്ന ആശംസയോടും എന്റെ മുന്‍ഗാമി അവതരിപ്പിച്ച ബജറ്റ് സാമ്പത്തിക ശിക്ഷണമില്ലായ്മയുടേയും കെടുകാര്യസ്ഥതയുടേയും ചെങ്കടലിന്റെ അഗാധ ഗര്‍ത്തങ്ങളിലാണ് പതിച്ചത്. എവിടെയാ സൗവര്‍ണ ഭൂമി എന്ന ഒ.എന്‍.വി.കവിതയിലെ ചോദ്യം തന്നെയാണ് അതിന് മറുപടി'-ബജറ്റ് പ്രസംഗത്തില്‍ മന്ത്രി മാണി പറഞ്ഞു.

തന്റെ നയങ്ങള്‍ നടപ്പിലാക്കാന്‍ പ്രതിപക്ഷത്തിന്റെ സഹായം കൂടി വേണമെന്നും ഒരുമയുടെ മന്ത്രങ്ങള്‍ ഋഗ്വേദത്തിലുണ്ടെന്നും മാണി ചൂണ്ടിക്കാട്ടി.''സമാനി വഃ ആകുതി/സമാനാഃ ഹൃദയാനി വഃ / സമാനമസ്തു വോ മനഃ / യഥാ വഃ സുസഹാസതി''എന്ന മന്ത്രമാണ് കെ.എം.മാണി ഉദ്ധരിച്ചത്. നിങ്ങളുടെ കര്‍മങ്ങള്‍ ഒന്നായിരിക്കട്ടെ, അങ്ങനെ ഒരുമയോടെ പ്രവര്‍ത്തിച്ച് ക്ഷേമം കൈവരിക്കാന്‍ നമുക്ക് കഴിയട്ടെ എന്നാണ് മന്ത്രത്തിന്റെ സാരമെന്നും മാണി അറിയിച്ചു.



ganangal


മറ്റു വാര്‍ത്തകള്‍

  12 »