കുടുംബസംബന്ധമായ പ്രമാണ രജിസ്‌ട്രേഷന് സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്
Posted on: 08 Jul 2011
കുടുംബ സംബന്ധമായ പ്രമാണ രജിസ്‌ട്രേഷനുള്ള സ്റ്റാമ്പ് ഡ്യൂട്ടി ഇനി 1000 രൂപ മാത്രം മതി. കുടുംബത്തിലെ മാതാവോ പിതാവോ മക്കള്‍ക്ക് നല്‍കുന്ന ദാനാധാരങ്ങള്‍, ധനനിശ്ചയാധാരങ്ങള്‍, കുടുംബങ്ങള്‍ തമ്മില്‍ നടത്തുന്ന ഭാഗഉടമ്പടികള്‍ എന്നിവയില്‍ നിലവിലുള്ള ഉയര്‍ന്ന നിരക്കിലുള്ള സ്റ്റാമ്പ് ഡ്യൂട്ടി ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കുന്നതെന്ന് ധനമന്ത്രി കെ.എം.മാണി വ്യക്തമാക്കി.