കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് എല്ലാ ദിവസവും
Posted on: 08 Jul 2011
കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് ഇനി ആഴ്ചയില്‍ ഏഴു ദിവസവും നടക്കും. അതില്‍ നാല് നറുക്കെടുപ്പിലെ തുക കാന്‍സര്‍, കിഡ്‌നി, ഹൃദയ, പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് ചികിത്സാസഹായത്തിനുള്ള തുക സമാഹരിക്കുന്നതിനുവേണ്ടിയാണ്. വരുമാനം ഉള്‍ക്കൊള്ളിച്ച് പ്രത്യേക ഫണ്ട് രൂപവത്കരിക്കും. ഫണ്ട് വിനിയോഗം സംബന്ധിച്ച് പ്രത്യേക പദ്ധതി തയ്യാറാക്കും. ഉദ്യോഗസ്ഥന്മാരടങ്ങിയ നിരീക്ഷണസമിതിയെ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നിയോഗിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.