പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലിങ്
Posted on: 08 Jul 2011
കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ കൗണ്‍സലിങ് ആരംഭിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. എല്ലാ ജില്ലകളിലും വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകള്‍ തുടങ്ങും. വയനാട്ടിലും ഇടുക്കിയിലും പുതിയ മഹിളാ മന്ദിരങ്ങള്‍ ആരംഭിക്കും. ആദിവാസി കോളനികളില്‍ പാകം ചെയ്ത ഭക്ഷണം നല്‍കുന്ന 'അന്നദായിനി' പദ്ധതി സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കും. എല്ലാ ജില്ലകളിലും വിമന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും തുടങ്ങിയ വാഗ്ദാനങ്ങളും ബജറ്റ് മുന്നോട്ടുവെയ്ക്കുന്നുണ്ട്. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന സ്ത്രീകള്‍ക്കുമാത്രം ഉപയോഗിക്കാവുന്ന 200 ഇ-ടോയിലറ്റുകള്‍ പുതുതായി സ്ഥാപിക്കുമെന്നും സൗജന്യ ഉച്ചഭക്ഷണ പദ്ധതിയായ 'വിശപ്പുരഹിത നഗരം' പദ്ധതി ഘട്ടംഘട്ടമായി എല്ലാ നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ പറയുന്നുണ്ട്.