Mathrubhumi Logo
  Budget by Mani

എറണാകുളം-ശബരിമല സ്റ്റേറ്റ് ഹൈവേ വരുന്നു

Posted on: 08 Jul 2011

കേരളത്തിലെ ജല-വ്യോമ-റെയില്‍-റോഡ് ഗതാഗത കേന്ദ്രമായ എറണാകുളത്തേയും തീര്‍ഥാടനകേന്ദ്രമായ ശബരിമലയേയും കുറഞ്ഞ ദൂരത്തില്‍ റോഡുമുഖേന ബന്ധിപ്പിക്കുന്നതിന് എറണാകുളം-ശബരിമല സ്റ്റേറ്റ് ഹൈവേ നിര്‍മിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. കളമശ്ശേരി, കാക്കനാട്, ചോറ്റാനിക്കര, പിറവം, ഇലഞ്ഞി, മോനിപ്പള്ളി, ഉഴവൂര്‍, മുണ്ടുപാലം, പൊന്‍കുന്നം, എരുമേലി, മുക്കൂട്ടുതറ, പമ്പ തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ശബരിമല സ്റ്റേറ്റ് ഹൈവേയ്ക്കായി രണ്ടു കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
ശബരിമലയേയും പമ്പാനദിയേയും ശരണവഴികളേയും മാലിന്യമുക്തമാക്കുന്നതിന് 'സീറോ വേസ്റ്റ് ശബരിമല' പദ്ധതി നടപ്പാക്കും. പമ്പ, എരുമേലി, പത്തനംതിട്ട എന്നീ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയാണ് ഈ പദ്ധതി നടപ്പാക്കുക. ഇതിനായി അഞ്ചു കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

എരുമേലിയുടെ സമഗ്രമായ വികസനം ലക്ഷ്യംവെച്ച് ഒരു ടൗണ്‍ഷിപ്പ് രൂപവത്കരിക്കും. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടുകോടി രൂപ വകയിരുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപിക്കുന്നു.
അങ്കമാലി-ശബരി റെയില്‍പാതയുടെ പണികള്‍ ആരംഭിക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ക്ഷേത്രങ്ങളോട് ചേര്‍ന്നുള്ള കാവുകളും കുളങ്ങളും ആല്‍ത്തറകളും പുനരുദ്ധരിക്കുന്നതിന് ദേവസ്വംബോര്‍ഡിന്റെ നേതൃത്വത്തില്‍ പദ്ധതി ആവിഷ്‌കരിക്കും. ഇതിനായി ബജറ്റില്‍ അഞ്ചുകോടി രൂപ വകയിരുത്തിയിട്ടുണ്ട്.




ganangal


മറ്റു വാര്‍ത്തകള്‍

  12 »