Mathrubhumi Logo
  Budget by Mani

അധിക വരുമാനം 635 കോടി

Posted on: 08 Jul 2011

635 കോടിയുടെ അധികവിഭവ സമാഹരണമാണ് പുതുക്കിയ ബജറ്റില്‍ മന്ത്രി കെ.എം.മാണി ലക്ഷ്യമിടുന്നത്.
ഭാഗ്യക്കുറി നറുക്കെടുപ്പുകളുടെ എണ്ണം കൂട്ടിയും പാന്‍പരാഗ് ഉത്പന്നങ്ങള്‍ക്ക് നികുതി കൂട്ടിയും ആഡംബര സെസ് ഏര്‍പ്പെടുത്തിയുമാണ് അധികം പണം കണ്ടെത്തിയിരിക്കുന്നത്.

മദ്യത്തിന്റെമേലുള്ള സാമൂഹ്യ സുരക്ഷാ സെസ് ആറ് ശതമാനമാക്കിയതിലൂടെ 135 കോടിയാണ് അധികമായി ലഭിക്കുന്നത്. ബിവറേജസ് കോര്‍പ്പറേഷന്‍ നല്‍കേണ്ട സര്‍ചാര്‍ജ് പത്തുശതമാനമായപ്പോള്‍ 192 കോടിയും കിട്ടും.
ആഡംബര ഭവനങ്ങള്‍ക്ക് സെസ് ചുമത്തുമ്പോള്‍ കിട്ടുന്ന അഞ്ചുകോടിരൂപ പഞ്ചായത്തുകളിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കുവേണ്ട പാര്‍പ്പിട പദ്ധതിക്ക് വിനിയോഗിക്കും. പാന്‍പരാഗ് പോലുള്ള ഉത്പന്നങ്ങളുടെ നികുതി 20 ശതമാനമാക്കുമ്പോള്‍ അഞ്ചുകോടി അധികം ലഭിക്കും.

ഭാഗ്യക്കുറി നറുക്കെടുപ്പ് എല്ലാ ദിവസവുമാകുന്നതോടെ 263 കോടിയാണ് കൂടുതല്‍ പ്രതീക്ഷിക്കുന്നത്.
സ്വര്‍ണവ്യാപാരികളുടെ കോമ്പൗണ്ടിങ് രീതിയിലുള്ള മാറ്റം ഖജനാവിന് 15 കോടി അധികം നല്‍കും.




ganangal


മറ്റു വാര്‍ത്തകള്‍

  12 »