Mathrubhumi Logo
  Budget by Mani

കെ.എസ്.ആര്‍.ടി.സിക്ക് നൂറ് കോടി

Posted on: 08 Jul 2011

അഞ്ഞൂറ് കോടിയോളം വരുന്ന കെ. എസ്. ആര്‍. ടി. സിയുടെ പ്രവര്‍ത്തനനഷ്ടം നികത്താന്‍ 100 കോടിയുടെ അധിക സാമ്പത്തിക സഹായം നല്‍കും. എല്ലാ ബോട്ടുയാത്രക്കാര്‍ക്കും ക്രൂവിനും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്. നെയ്യാറ്റിന്‍കര, എറണാകുളം, കോഴിക്കോട് ബസ്‌സ്റ്റേഷനുകളില്‍ വനിതായാത്രക്കാരുടെ സുരക്ഷയ്ക്കായി സേഫ് വുമണ്‍ സേഫ് ട്രാവല്‍ പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു.

നടപ്പുവര്‍ഷം ആയിരം പുതിയ ബസുകള്‍ നിരത്തിലിറക്കും. ഇതില്‍ അറുപത് ശതമാനം ബസുകള്‍ പുതിയ റൂട്ടുകളില്‍ സര്‍വീസ് നടത്തും. 138 പുതിയ ലോഫ്ലോര്‍ ബസുകള്‍ തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ ഇറക്കും. കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ ആധുനിക ബസ് ടെര്‍മിനലും വ്യാപാര സമുച്ചയവും ബി.ഒ. ടി. വ്യവസ്ഥയില്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. എം. ഗവേണസ് പദ്ധതിയുടെ ഭാഗമായി കെ.എസ്.ആര്‍. ടി.സി. ബസുകളില്‍ ജി.പി.എസ്. സംവിധാനം ഏര്‍പ്പെടുത്തും. യാത്രക്കാര്‍ക്ക് ബസ് സമയം മൊബൈല്‍ ഫോണിലുടെ അറിയാന്‍ ഇത് സഹായിക്കും.
ജലഗതാഗത വകുപ്പ് ഏഴ് പുതിയ സ്റ്റീല്‍ ബോട്ടുകള്‍ കൂടി വാങ്ങും. ഇതിനായി ഒമ്പത് കോടി രൂപ വകയിരുത്തി. ആലപ്പുഴയിലെ പോഞ്ഞിക്കരയില്‍ 50 ലക്ഷം ചെലവില്‍ സ്ലീപ്പ് വേ നിര്‍മാണം പൂര്‍ത്തിയാക്കും. റോഡ് സുരക്ഷാ പരിപാലനത്തിനായി എട്ടുജില്ലകളില്‍ റഡാര്‍ സര്‍വലന്‍സ് സംവിധാനം നടപ്പാക്കും. കാസര്‍കോട് പര്‍ളാ ചെക്ക്‌പോസ്റ്റില്‍ ഇലക്‌ട്രോണിക് വേയിങ് ബ്രിഡ്ജ് സ്ഥാപിക്കും. മോട്ടോര്‍ വാഹന നികുതി, സെസ്, മറ്റ് ഫീസുകള്‍ എന്നിവ അടയ്ക്കാനായി മോട്ടോര്‍വാഹന വകുപ്പില്‍ ഇലക്‌ട്രോണിക് പേയ്‌മെന്റ് സംവിധാനം നടപ്പാക്കും.




ganangal


മറ്റു വാര്‍ത്തകള്‍

  12 »