വിഴിഞ്ഞത്തിന് 150 കോടി
Posted on: 08 Jul 2011
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഈ വര്‍ഷത്തെ ചെലവുകള്‍ക്കായി 150 കോടി രൂപ ബജറ്റില്‍ വകയിരുത്തി. സംസ്ഥാനത്തെ വിവിധ പട്ടണങ്ങളിലെ വികസനത്തിനായി നാല് അതോറിറ്റികള്‍ രൂപവത്കരിക്കാനും ബജറ്റ് നിര്‍ദേശിക്കുന്നു.
സ്മാര്‍ട്ട് സിറ്റിക്ക് 10 കോടിയും കൊച്ചി മെട്രോയ്ക്ക് 25 കോടിയും കണ്ണൂര്‍ വിമാനത്താവളത്തിന് 30 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. മലയോരത്തിന്റെ സമഗ്രവികസനത്തിനായി അഞ്ച് കോടി രൂപ ചെലവില്‍ മലയോര വികസന അതോറിറ്റി രൂപവത്കരിക്കും. വര്‍ക്കല, പാപനാശം മേഖലയുടെ വികസനത്തിന് പ്രത്യേകം കമ്പനി രൂപവത്കരിക്കും. ഇതിനായി രണ്ടു കോടിരൂപ വകയിരുത്തി. അലിഗഢ് സര്‍വകലാശാല പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന പെരിന്തല്‍മണ്ണയുടെ വികസനം ത്വരിതപ്പെടുത്താന്‍ വള്ളുവനാട് വികസന അതോററ്റി രൂപവത്കരിക്കും. ഇതിന്റെ പ്രാരംഭ ചെലവുകള്‍ക്കായും ഭരണങ്ങാനംവികസന അതോറിറ്റി രൂപവത്കരിക്കാനും 25 ലക്ഷം രൂപ വീതം വകയിരുത്തിയിട്ടുണ്ട്.