Mathrubhumi Logo
  Budget by Mani

ഒരുലക്ഷം തൊഴില്‍ സൃഷ്ടിക്കാന്‍ സംരംഭക വികസന മിഷന്‍

Posted on: 08 Jul 2011

തിരുവനന്തപുരം: സംസ്ഥാനത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ അഞ്ഞൂറു കോടി രൂപ മുതല്‍മുടക്കില്‍ കേരള സംസ്ഥാന സ്വയം സംരംഭക വികസനമിഷന്‍ സ്ഥാപിക്കുമെന്നും ഇതിലൂടെ ഒരുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ബജറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പൊതുമേഖല, സ്വകാര്യ മേഖല, പഞ്ചായത്തുകള്‍ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ നോഡല്‍ ഏജന്‍സിയായിരിക്കും. ദേശീയ തൊഴില്‍ സ്ഥാപനങ്ങളുടെ സഹായത്തോടെ അഭ്യസ്ത വിദ്യരെ മികച്ച സംരംഭകനാകാന്‍ പരിശീലിപ്പിക്കുകയാണ് ആദ്യഘട്ടം. ഓരോ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും 50 വീതം യുവാക്കള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭ്യമാക്കുകയും ചെയ്യും. ഇപ്രകാരം രൂപവത്കരിക്കപ്പെടുന്ന വ്യാവസായിക യൂണിറ്റുകള്‍ക്ക്, അവര്‍ സമര്‍പ്പിക്കുന്ന പദ്ധതിച്ചെലവിന്റെ തൊണ്ണൂറ് ശതമാനം തുക പലിശ രഹിത വായ്പയായി കെ.എഫ്.സി.നല്‍കും. പരമാവധി 20 ലക്ഷം രൂപവരെ ഇങ്ങനെ നല്‍കും. ഇതിനുപുറമെ ഓരോ സംഘത്തിനും മുടക്കുമുതലിന്റെ ഒരുശതമാനം ആദ്യത്തെ മൂന്നുവര്‍ഷം സബ്‌സിഡി അനുവദിക്കും. ഒരു യൂണിറ്റില്‍ അഞ്ചുപേര്‍ക്കെങ്കിലും ജോലി ലഭിക്കുമെന്ന കണക്കില്‍, പദ്ധതി പൂര്‍ത്തിയായാല്‍ കുറഞ്ഞത് ഒരു ലക്ഷം പേര്‍ക്കെങ്കിലും ഇതിന്റെ ഗുണമുണ്ടാകുമെന്നാണ് ധനമന്ത്രി പ്രതീക്ഷിക്കുന്നത്. രണ്ടായിരം കോടിയുടെ അടങ്കലുള്ള ഈ പദ്ധതിയുടെ പലിശ സബ്‌സിഡി ചെലവിലേക്ക് ഈ വര്‍ഷത്തേക്ക് 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.




ganangal


മറ്റു വാര്‍ത്തകള്‍

  12 »