Mathrubhumi Logo
  Budget by Mani

75 മാവേലിസ്റ്റോറുകള്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളാക്കും

Posted on: 08 Jul 2011

ഇരുപത് ലക്ഷം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ഒരു രൂപയ്ക്ക് അരി നല്‍കാന്‍ 200 കോടി ബജറ്റില്‍ വകയിരുത്തി. നിലവിലുള്ള ബജറ്റ് വിഹിതത്തിന് പുറമേയാണ് ഇത്.
എഴുപത്തിയഞ്ച് മാവേലിസ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളാക്കുന്നതിനൊപ്പം ദുര്‍ബല വിഭാഗങ്ങളുടെ മേഖലകളില്‍ 10 മാവേലിസ്റ്റോറുകള്‍ പുതുതായി തുറക്കാനും പദ്ധതിയുണ്ട്. പത്ത് സൂപ്പര്‍ മാര്‍ക്കറ്റുകളെ ആധുനിക സൗകര്യങ്ങളുള്ള പീപ്പിള്‍സ് ബസാറുകളാക്കി മാറ്റും. നെല്ലുസംഭരണത്തിന്റെ കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ 50 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. തലശ്ശേരി, നിലമ്പൂര്‍, കൂത്താട്ടുകുളം, പാലാ, തിരുവല്ല, കൊല്ലം, കഴക്കൂട്ടം എന്നിവിടങ്ങളില്‍ അതിനൂതന വ്യാപാര സൗകര്യങ്ങളുള്ള ചില്ലറ വില്പന കേന്ദ്രങ്ങള്‍ ആരംഭിക്കും. കേന്ദ്രാനുമതി ലഭിക്കുന്ന മുറയ്ക്ക് റേഷന്‍ കടകള്‍ വഴി13 അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിക്കും.




ganangal


മറ്റു വാര്‍ത്തകള്‍

  12 »