Mathrubhumi Logo
  Budget by Mani

'ജിമ്മി'ന് പകരം 'ഉണരുന്ന കേരളം'

Posted on: 08 Jul 2011

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപം എത്തിക്കാന്‍, കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ഗ്ലോബല്‍ ഇന്‍വസ്റ്റ്‌മെന്റ് മീറ്റ് (ജിം) മാതൃകയില്‍ 'ഉണരുന്ന കേരളം (എമര്‍ജിങ് കേരള)' എന്ന നിക്ഷേപക സംഗമം നടത്തുമെന്ന് ബജറ്റില്‍ വ്യക്തമാക്കുന്നു. കേരളത്തെ ഒരു ബ്രാന്‍ഡായി വളര്‍ത്തുമെന്നും കൂടുതല്‍ ചെറുപട്ടണങ്ങളില്‍ ഐ.ടി.പാര്‍ക്കുകള്‍ അനുവദിക്കുമെന്നും ബജറ്റില്‍ പറയുന്നുണ്ട്.
മാളയിലെ സഹകരണ സ്പിന്നിങ് മില്ലിന് കെ.കരുണാകരന്റെ പേരിടും. ഈ മില്ല് നവീകരിക്കാന്‍ രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ട്. കോട്ടയം പവര്‍ലൂം നവീകരിക്കാന്‍ രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ട്.




ganangal


മറ്റു വാര്‍ത്തകള്‍

  12 »