നാല് പുതിയ മെഡിക്കല്‍ കോളേജുകള്‍
Posted on: 08 Jul 2011
കാസര്‍കോട്, ഇടുക്കി, പത്തനംതിട്ട, മലപ്പുറം എന്നീ ജില്ലകളില്‍ പുതിയ മെഡിക്കല്‍കോളേജുകള്‍ ഈ വര്‍ഷം സ്ഥാപിക്കും. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചുകോടി രൂപ ബജറ്റില്‍വകയിരുത്തിയിട്ടുണ്ട്.
വയനാട് ജില്ലയിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കല്‍ സെന്ററിന്റെ നിലവാരത്തിലുള്ള ചികിത്സാകേന്ദ്രം വയനാട് ജില്ലയില്‍ സ്ഥാപിക്കുമെന്ന് ബജറ്റ് വാഗ്ദാനം ചെയ്യുന്നു. ഇതിനാവശ്യമായ സ്ഥലം സര്‍ക്കാര്‍ ലഭ്യമാക്കും. ഇതിലേക്കായി രണ്ടുകോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഓരോ ബ്ലോക്ക് പഞ്ചായത്തിലേയും ഒരു ആസ്പത്രിയിലെങ്കിലും ജനറല്‍ മെഡിസിന്‍, സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക്‌സ് എന്നീ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളോടുകൂടിയ ചികിത്സാ സംവിധാനം ലഭ്യമാക്കുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു.