Mathrubhumi Logo
  Budget by Mani

എല്ലാ ജില്ലകളിലും ഡയാലിസിസ് സെന്റര്‍

Posted on: 08 Jul 2011

എല്ലാ ജില്ലകളിലും ഡയാലിസിസ് സെന്റര്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുന്ന ബജറ്റ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ആസ്പത്രികള്‍ ഇല്ലാത്ത എല്ലാ ജില്ലകളിലും അവ ആരംഭിക്കുമെന്ന്‌വാഗ്ദാനം ചെയ്യുന്നു.
ആലപ്പുഴ,തൃശ്ശൂര്‍, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി 45 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പത്തനംതിട്ട ജനറല്‍ ആസ്പത്രിയില്‍ ഒ.പി. ബ്ലോക്ക് പണിയും, ആയുര്‍വേദ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ആയുര്‍വേദ ഡ്രഗ്‌സ് കണ്‍ട്രോള്‍ യൂണിറ്റ് ശക്തിപ്പെടുത്തും തുടങ്ങിയ വാഗ്ദാനങ്ങളും ബജറ്റ് മുന്നോട്ടുവെയ്ക്കുന്നുണ്ട്.




ganangal


മറ്റു വാര്‍ത്തകള്‍

  12 »