Mathrubhumi Logo
  Budget by Mani

രണ്ടുലക്ഷം ചികിത്സാ ഇന്‍ഷുറന്‍സ്

Posted on: 08 Jul 2011

രണ്ടുലക്ഷം രൂപ വരെ ചെലവുള്ള ചികിത്സ സൗജന്യമായി സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിനായി 'രാജീവ് ആരോഗ്യശ്രീ' എന്ന പേരില്‍ ഒരു സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി സംസ്ഥാന ബജറ്റ് പ്രഖ്യാപിക്കുന്നു.
32 ലക്ഷം ബി.പി.എല്‍. കുടുംബങ്ങള്‍ക്കും രണ്ടര ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനുള്ള 20 ലക്ഷം എ.പി.എല്‍. കുടുംബങ്ങള്‍ക്കും ഉള്‍പ്പെടെ മൊത്തം 52 ലക്ഷം കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. രണ്ടരലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനുള്ള വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വമേധയാ പ്രീമിയം തുക അടച്ച് ഈ പദ്ധതിയില്‍ ചേരാം. ഈ പദ്ധതിയുടെ പ്രാരംഭ ചെലവുകള്‍ക്കായി 25 കോടി രൂപ ബജറ്റില്‍ വകയിരുത്തും. സര്‍ക്കാര്‍ ആസ്പത്രികള്‍ക്കൊപ്പം സ്വകാര്യ ആസ്പത്രികളേയും ഈ ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി കെ.എം. മാണി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.




ganangal


മറ്റു വാര്‍ത്തകള്‍

  12 »