റോഡ് വികസനത്തിന് 325 കോടി
Posted on: 08 Jul 2011
സംസ്ഥാനത്തെ അമ്പതോളം റോഡുകളുടേയും പാലങ്ങളുടേയും നിര്‍മാണം പൂര്‍ത്തിയാക്കാനും പുതിയ ബൈപ്പാസുകളും റിങ് റോഡുകളും നിര്‍മിക്കുന്നതിനും 325 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തി. പ്രധാന റോഡുകളുടെ നിലവാരം ഉയര്‍ത്താന്‍ 'സ്റ്റേറ്റ് റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട്' നടപ്പിലാക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.
കോട്ടയം-കുമരകം-ചേര്‍ത്തല ടൂറിസ്റ്റ് ഹൈവേ നാലുവരിയായി നിര്‍മിക്കുന്നതിന് അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഹില്‍ ഹൈവെയുടെ നിര്‍മാണം തുടങ്ങാന്‍ അഞ്ച് കോടി വകയിരുത്തി. വര്‍ക്കല, കോട്ടയം, പാലാ, മമ്പ്രം, മഞ്ചേരി എന്നീ പട്ടണങ്ങളില്‍ പത്ത് കോടി രൂപ വീതം ചെലവിട്ട് റിങ് റോഡുകള്‍ നിര്‍മിക്കും. എറണാകുളം ജില്ലയിലെ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് നാലുവരിയില്‍ നിര്‍മിക്കാന്‍ 600 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഇതിലെ രണ്ടു പാലങ്ങള്‍ക്കുവേണ്ടി 42 കോടി രൂപ നബാര്‍ഡില്‍ നിന്ന് ലഭ്യമാക്കും. ഈ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി അഞ്ചു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാനപ്പെട്ട 1000 കി.മീ. റോഡുകളുടെയെങ്കിലും നിലവാരം ഉയര്‍ത്തും. ഇതിലേക്ക് ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ 100 കോടി രൂപ ഉള്‍പ്പെടെ ഏതാണ്ട് 5100 കോടി രൂപ വേണ്ടിവരും. ഈ പദ്ധതി നടപ്പിലാക്കാന്‍ സ്റ്റേറ്റ് റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട് രൂപവത്കരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന ഗതാഗത വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ പത്തുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.