Mathrubhumi Logo
  chithrakaran

എം.എഫ്. ഹുസൈന് ലണ്ടനില്‍ അന്ത്യവിശ്രമം

Posted on: 11 Jun 2011

ലണ്ടന്‍: വിഖ്യാത ചിത്രകാരന്‍ എം.എഫ്. ഹുസൈന്റെ മൃതദേഹം ലണ്ടനിലെ ബ്രൂക്‌ലിനില്‍ ഖബറടക്കി. ജന്മനാട്ടിലേക്ക് മൃതദേഹം കൊണ്ടുവരാമെന്ന ഇന്ത്യാ സര്‍ക്കാറിന്റെ വാഗ്ദാനം നിരാകരിച്ചാണ് ഹുസൈന്റെ കുടുംബാംഗങ്ങള്‍ ഖബറടക്കം ലണ്ടനില്‍ നടത്തിയത്. എവിടെ മരിക്കുന്നോ അവിടെത്തന്നെ സംസ്‌കരിക്കണമെന്നതായിരുന്നു ഹുസൈന്റെ ആഗ്രഹം.

ഖബറടക്കത്തിനു മുമ്പ് നടന്ന പ്രാര്‍ഥനയില്‍ ഹുസൈന്റെ മകന്‍ ഖുര്‍ ആന്‍ പാരായണം ചെയ്തു. തികച്ചും സ്വകാര്യമായി നടന്ന ചടങ്ങില്‍ അന്‍പതോളം പേരേ പങ്കെടുത്തുള്ളൂ. ഹുസൈന്റെ മക്കളായ ഒവായിസ്, മുസ്തഫ, റൈസ എന്നിവര്‍ മാധ്യമങ്ങളില്‍നിന്ന് ഒഴിഞ്ഞു നിന്നു.

ലണ്ടനിലെ റോയല്‍ ബ്രോംടന്‍ ആസ്പത്രയില്‍ വ്യാഴാഴ്ചയാണ് ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച ചിത്രകാരനായ എം.എഫ്.ഹുസൈന്‍ അന്തരിച്ചത്. ഹൈന്ദവ ദേവീദേവന്മാരുടെ നഗ്‌ന ചിത്രങ്ങള്‍ വരച്ചതിന്റെ പേരില്‍ വിവാദങ്ങളും കേസുകളും തുടര്‍ക്കഥയായതോടെ സ്വയം പ്രഖ്യാപിത പ്രവാസം സ്വീകരിച്ച് 2006-ലാണ് അദ്ദേഹം ലണ്ടനിലേക്ക് പോയത്. 2010-ല്‍ ഖത്തര്‍ പൗരത്വം സ്വീകരിക്കുകയും ചെയ്തു.




ganangal


മറ്റു വാര്‍ത്തകള്‍

   
mf hussain adaranjalikal

അഭിമുഖം

Discuss