കോഴിക്കോടിന്റെ ക്യാന്‍വാസിലേക്ക് ആദ്യമായി
Posted on: 10 Jun 2011

സംശയം വെറുതെയല്ല. ദിവസങ്ങള്‍ക്ക് മുമ്പാണ് എല്ലാം തിരുമാനിച്ചത്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട പശ്ചാത്തലത്തില്‍ മതമൈത്രിക്കായി ചിത്രം വരയ്ക്കാന്‍ വിശ്വപ്രസിദ്ധ ചിത്രകാരന്‍ എം.എഫ്. ഹുസൈനെ ക്ഷണിച്ചത് വെറും രണ്ടാഴ്ച മുമ്പ്. ഹുസൈന്‍ പ്രശസ്തിയുടേയും വിവാദങ്ങളുടേയും കടുംനിറത്തില്‍ തെളിഞ്ഞുനില്‍ക്കുന്ന സമയം. വരുമോ എന്ന സംശയം തീര്‍ത്തും ന്യായം. 'എവിടെയെത്തി' എന്ന് വിളിച്ച് ചോദിക്കാന്‍ മൊബൈല്‍ഫോണില്ലാത്ത കാലം.
എന്നാല്‍, നമ്പൂതിരിയെ ഏെറ സമയം ശങ്കയിലാക്കാതെ കളക്ടര്‍ അമിതാഭ് കാന്ത് ഇടപെട്ടു.''ഞാന്‍ ബോംബെയിലെ കമ്മീഷണറുമായി ബന്ധപ്പെട്ടിരുന്നു. എം.എഫ്. ഹുസൈന്‍ േകരളത്തിലേക്ക് വരുന്നത് സര്‍ക്കാരിന്റെ അതിഥിയായിട്ടാണെന്നും അദ്ദേഹത്തെ വിമാനത്താവളത്തില്‍ പോലീസ് നേരിട്ട് എത്തിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ അങ്ങെനത്തന്നെ ചെയ്യും''. കളക്ടര്‍ പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും സമാധാനമായി. എന്നാലും ഒന്നുകൂടി ഉറപ്പിക്കണമെന്ന് ഒരാഗ്രഹം. പിന്നെ താമസിച്ചില്ല.
എയര്‍ ഇന്ത്യ മാനേജര്‍ മുത്തുക്കോയയെ വിളിച്ചു. എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുടെ ലിസ്റ്റില്‍ എം.എഫ്. ഹുസൈന്‍ ഉണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന മറുപടി കിട്ടിയതോടെ കാറില്‍ ആശ്വാസച്ചിരി പടര്‍ന്നു. ഇത്ര തിരക്കിട്ട് എം.എഫ്. ഹുസൈെന കേരളത്തിലേക്ക് ക്ഷണിച്ചുവരുത്തിയത്് വെറുതെയല്ല. അതിന് പിന്നില്‍ കളക്ടര്‍ അമിതാഭ് കാന്തിന്റെ വലിയ ഒരാഗ്രഹമുണ്ടായിരുന്നു. കോഴിേക്കാട്ട് മലബാര്‍ മേഹാത്സവമെന്ന നൃത്തസംഗീതോത്സവം തുടങ്ങാന്‍ തിരുമാനിച്ച സമയമായിരുന്നു അത്.
ആദ്യത്തെ മഹോത്സവത്തിന്റെ തിയ്യതിയും നിശ്ചയിച്ചു. 1992 ഡിസംബര്‍ 29, 30, 31. എന്നാല്‍, ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട അന്തരീക്ഷത്തില്‍ ഉത്സവം വേണ്ടെന്ന് വച്ചു. എന്നാല്‍, ആ തിയ്യതികളില്‍ എന്തെങ്കിലും ചെയ്യണമെന്ന് കളക്ടര്‍ക്ക് നിര്‍ബന്ധം. നെഹ്രു യുവകേന്രന്ദ കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് വര്‍ഗീസ് ആണ് മതമൈത്രിക്കായി ഒരു ചിത്രമെന്ന ആശയം അവതരിപ്പിച്ചത്. അതിനായി എം.എഫ്. ഹുസൈന്‍ തന്നെ വേണം.
പക്ഷേ, കിട്ടാന്‍ എളുപ്പമല്ലെന്ന് അഭിപ്രായമുയര്‍ന്നു. എന്നാല്‍, ഹുസൈന്‍ തന്നെ വേണമെന്നായി കളക്ടര്‍. അമിതാഭ് കാന്ത് തന്നെ ഹുസൈന്റെ ഫോണ്‍നമ്പര്‍ സമ്പാദിച്ച് അദ്ദേഹത്തെ നേരിട്ട് വിളിച്ചു. മകളോടൊത്ത് താന്‍ എത്തിെക്കാള്ളാമെന്ന് ഹുസൈന്റെ ഉറപ്പും ലഭിച്ചു. അങ്ങനെ വരയുടെ തമ്പുരാന്‍ കോഴിേക്കാട്ടെത്തി. മതമൈത്രിയുടെ ക്യാന്‍വാസില്‍ പിന്നെ അദ്ദേഹം വരച്ചിട്ടത് ചരിത്രം.