Mathrubhumi Logo
  chithrakaran

എന്നും വിവാദങ്ങള്‍ക്കൊപ്പം

Posted on: 09 Jun 2011

മുംബൈ: എം.എഫ്.ഹുസൈന്‍ എന്നും വിവാദത്തിന്റെ ചിത്രകാരന്‍ കൂടിയായിരുന്നു. ഹിന്ദു ദേവതകളേയും പുരാണ കഥാപാത്രങ്ങളേയും നഗ്‌നമായി ചിത്രീകരിക്കുക വഴി ഹിന്ദു സംഘടനകളുടേതടക്കം നിരവധി പേരുടെ അപ്രീതിക്ക് പാത്രമായി വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് അദ്ദേഹം വഴുതി വീണു കൊണ്ടിരുന്നു. രാജ്യത്താകമാനം തനിക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിറഞ്ഞപ്പോള്‍ സ്വന്തം നാട്ടില്‍ നിന്നും അദ്ദേഹത്തന് ജീവിതം വിദേശത്തേക്ക് പറിച്ചു നടേണ്ടിയും വന്നു.

എണ്‍പതുകളില്‍ പ്രശസ്തിയുടെ പടവുകള്‍ കയറി തുടങ്ങുമ്പോള്‍ തന്നെ വിവാദങ്ങളും അദ്ദേഹത്തിന്റെ കൂട്ടിനുണ്ടായിരുന്നു. മുംബൈയിലെ ജഹാംഗീര്‍ ആര്‍ട്ട് ഗാലറിയില്‍ രണ്ടു ഹാളുകള്‍ നിറയെ തൂവെള്ള തുണികള്‍ പരത്തിയിട്ട് താഴെ പത്രകടലാസുകള്‍ കീറിയുട്ടും ചെയ്ത യ്ത്തശ്വേതാംബരിയ്ത്ത എന്ന പ്രദര്‍ശനമാണ് ചിത്രകലാരംഗത്ത് ഹുസൈനെ ആദ്യ വിവാദത്തിലേക്ക് തള്ളി വിടുന്നത്. കൊല്‍ക്കത്തയിലെ ടാറ്റാ സെന്ററില്‍ നൂറുകണക്കിന് ആളുകള്‍ക്കു മുന്‌നില്‍ ആറു ഹിന്ദു ദേവതമാരെ ചിത്രീകരിച്ച് പ്രദര്‍ശിപ്പിച്ച ഹസൈന്‍ പ്രദര്‍ശനത്തിന്റെ അവസാനദിനം എല്ലാ ചിത്രങ്ങളിലും വെള്ള പൂശി വിവാദം ക്ഷണിച്ചു വരുത്തി.എഴുപതുകളില്‍ അദ്ദേഹം വരച്ച ഹിന്ദു ദേവതകളുടെ ചിത്രങ്ങള്‍ വിവാദമാകുന്നത് ഏകദേശം രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ്. ലക്ഷ്മിയും സരസ്വതിയും സീതയും ഭാരത്മാതാവും ദ്രൗപതിയുമൊക്കെ ഹുസൈന്റെ ചിത്രങ്ങളില്‍ വസ്ത്രങ്ങളണിയാതെ പ്രത്യക്ഷപ്പെട്ടത് 1996ല്‍ ഹിന്ദി മാസികയായ യ്ത്തവിചാര്‍ മീമാംസയ്ത്ത യാണ് ചര്‍ച്ചാ വിഷയമാക്കുന്നത്. പിന്നീടങ്ങോട്ട് വിവാദ കലാകാരനായി മാത്രമാണ് ഹുസൈന്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്.

അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെട്ട പല ചിത്രപ്രദര്‍ശനങ്ങളും ഹിന്ദു സംഘടനകളുടെ എതിര്‍പ്പ് കാരണം സംഘാടകര്‍ക്ക് നിര്‍ത്തി വെക്കേണ്ടി വരികയോ ഹുസൈന്‍ ചിത്രങ്ങള്‍ എടുത്തു മാറ്റുകയോ വേണ്ടി വന്നു. നഗ്‌നതയില്‍ താന്‍ ശുദ്ധതയും ആദരവുമാണ് ദര്‍ശിക്കുന്നതെന്ന ഹുസൈന്റെ വാക്കുകള്‍ അദ്ദേഹത്തിന് തന്നെ വിനയായി. മുമ്പ് തന്റെ മറ്റൊരു ചിത്രത്തില്‍ ഹിറ്റ്‌ലറെ തുണിയുടുപ്പിക്കാതെ വരച്ചതിന് ആ സ്വേച്ഛാധിപതി ഏറ്റവും കുടുതല്‍ നിന്ദിക്കപ്പെടേണ്ട വ്യക്തിയാണെന്ന് ഹുസൈന്‍ അഭിപ്രായപ്പെട്ടിരുന്നു. ഹുസൈനെ സന്ദര്‍ശിച്ചതിന് സചിന്‍ തെണ്ടുല്‍ക്കറും മഹാനായ ചിത്രകാരന് രാജാരവിവര്‍മ്മ അവാര്‍ഡ് പ്രഖ്യാപിച്ച കേരള സര്‍ക്കാറും അദ്ദേഹത്തിന് യ്ത്തഭാരത്‌രത്‌നയ്ത്ത ശുപാര്‍ശ ചെയ്ത പ്രമുഖ ചാനലും ഹുസൈന്റെ ചിത്രം ആലേഖനം ചെയ്ത ക്രഡിറ്റ് കാര്‍ഡ് ഇറക്കിയ എ.ബി.എന്‍.ആംറോ ബാങ്കും ഷാലിമാര്‍ പെയിന്റെ് കമ്പനിയുമെല്ലാം ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിന് പാത്രമായതില്‍ പെടും.

പ്രതിഷേധങ്ങളും കേരള ഹൈക്കോടതിയുടെ ഇടപെടലുകളുമൊക്കെയായി രാജാരവിവര്‍മ്മ പുരസ്‌കാരം അദ്ദേഹത്തിന് സ്വീകരിക്കാന്‍ കഴിഞ്ഞില്ല.

സി.കെ. സന്തോഷ്




ganangal


മറ്റു വാര്‍ത്തകള്‍

   
mf hussain adaranjalikal

അഭിമുഖം

Discuss