Mathrubhumi Logo
  chithrakaran

ഓര്‍മ്മകളില്‍ സാറ എബ്രഹാം

കെ എ ജോണി Posted on: 09 Jun 2011

ഒരു സാധാരണ മലയാളി വീട്ടമ്മയില്‍ നിന്നും സാറാ എബ്രഹാം ലോകമറിയുന്ന ആര്‍ട്ട് കളക്റ്റര്‍ ആയി വളര്‍ന്നത് ഹുസൈന്‍ കാരണമായിരുന്നു.



എന്റെ പകുതി മരിച്ചിരിക്കുന്നുയ്ത്തയ്ത്ത. എം എഫ് ഹുസൈന്റെ വേര്‍പാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സാറാ എബ്രഹാമിന്റെ ആദ്യ പ്രതികരണം ഇതായിരുന്നു. സാറയും ഹുസൈനും തമ്മിലുള്ള ബന്ധം അത്രയേറെ തീവ്രവും തീക്ഷ്ണവുമായിരുന്നു.
ട്രാവന്‍കൂര്‍ ക്വയ്‌ലോണ്‍ നാഷനല്‍ ബാങ്കിന്റെ മാനേജിങ് ഡയറക്ടറായിരുന്ന സി പി മാത്തന്റെ മകളായ സാറ റോയ് ചൗധരിയുടെയും കെ സി എസ് പണിക്കരുടെയും കളരിയിലാണ് ചിത്രകല അഭ്യസിച്ചത്. പക്ഷേ, തന്റെ ജീവിതം മൊത്തത്തില്‍ മാറ്റിമറിച്ചത് ഹുസൈനുമായുള്ള കണ്ടുമുട്ടലായിരുന്നുവെന്ന് സാറ പറയുന്നു.

1970 കളിലാണ് സാറ ഹുസൈനെ ആദ്യമായി കണ്ടത്. അതിനും രണ്ടു വര്‍ഷം മുമ്പ് തന്നെ ഹുസൈന്റെ ഒരു പെയിന്റിങ് സാറ സ്വന്തമാക്കിയിരുന്നു. 2,500 രൂപയ്ക്ക് മുംബൈയിലെ കിമോള്‍ഡ് ആര്‍ട്ട് ഗാലറിയില്‍ നിന്ന് ആ പെയിന്റിങ് വാങ്ങുന്നതിന് ജാവേരി ബസാറില്‍ തന്റെ കമ്മലുകള്‍ വിറ്റ് ആയിരം രൂപ സംഘടിപ്പിച്ചത് സാറയ്ക്ക് മറക്കാനാവില്ല. ബാക്കി 1,500 രൂപ നാല് ഗഡുക്കളായാണ് സാറ നല്‍കിയത്.

ഇന്ത്യയിലുള്ളപ്പോള്‍ ഓരോ ക്രിസ്മസിനും തന്റെ പെയിന്റിങുമായി സാറയെ കാണാന്‍ ഹുസൈന്‍ ചെന്നൈയിലെത്തും. സാറയുടെ 60- ാം പിറന്നാളിന് യ്ത്ത സെറിന്‍ സാറ ധ ീവിവൃവ ീമിമസപ എന്ന ശീര്‍ഷകത്തില്‍ സാറയുടെ മനോഹരമായ ഒരു പോര്‍ട്രൈറ്റാണ് ഹുസൈന്‍ നല്‍കിയത്. മൂന്ന് വര്‍ഷം മുമ്പ് 80 ാം പിറന്നാളിന് സാറയ്ക്ക് തന്റെ രണ്ട് പെയിന്റിങ്ങുകളാണ് ഹുസൈന്‍ സമ്മാനിച്ചത്. മലയാളത്തില്‍ ഹുസൈന്‍ എന്നെഴുതി ഒപ്പിട്ട ബാലസരസ്വതിയുടെ പോര്‍ട്രൈറ്റ് അടക്കം ഹുസൈന്റെഅമൂല്യമായ ചിത്രങ്ങളുടെ ശേഖരം സാറയുടെ കൈയിലുണ്ട്.





ganangal


മറ്റു വാര്‍ത്തകള്‍

   
mf hussain adaranjalikal

അഭിമുഖം

Discuss