അമ്മയെ എപ്പോഴും ഓര്‍ക്കുന്നയാള്‍
Posted on: 09 Jun 2011

എം.എഫ്.ഹുസൈനുമായി ചേര്‍ന്ന് രണ്ട് പ്രോജക്ടുകളാണ് മനസ്സിലുണ്ടായിരുന്നത്. ഒന്നൊരു ഡോക്യുമെന്ററി ആയിരുന്നു. വലിയൊരു ക്യാന്‍വാസില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളെ പുനരവതരിപ്പിക്കുക, അദ്ദേഹത്തിന്റെ അന്വേഷണങ്ങളായിരുന്നു ഓരോ ചിത്രവും. ഇവയെല്ലാം ഒരു വലിയ ക്യാന്‍വാസിലേക്ക് മാറ്റുക എന്നത് സ്വപ്നമായിരുന്നു. അദ്ദേഹത്തിനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് അമ്മമാരായിരുന്നു. ഒന്ന് സ്വന്തം അമ്മയും മറ്റൊന്ന് ഇന്ത്യയില്‍ നിന്ന് പുറത്തു പോകേണ്ടി വന്നപ്പോള്‍ ഭാരതാംബയെയും. ഇതെല്ലാം ഉള്‍പ്പെടുത്തി കൊണ്ടുള്ള വലിയൊരു ക്യാന്‍വാസായിരുന്നു മനസ്സില്‍. രണ്ടാമതെ്ത പ്രോജക്ട് അദ്ദേഹത്തിന്റെ ഫീച്ചര്‍ ഫിലിമാണ്. പഴയ നമ്മുടെ സംസ്‌കാരത്തെ ചിത്രീകരിച്ച് വിദേശ രാജ്യങ്ങളില്‍ അവയ്ക്ക് പിന്തുണ നേടിയെടുക്കണം എന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. പക്ഷേ രണ്ടു പ്രോജക്ടുകളും ഇത്ര വൈകാന്‍ കാരണം അദ്ദേഹകത്തിന് ഖത്തറിലെ രാജ്യകുടുംബത്തില്‍ തീര്‍ക്കേണ്ടിയിരുന്ന വര്‍ക്കാണ്. ക്രിസ്റ്റലില്‍ ഉണ്ടാക്കുന്ന രൂപത്തിന്റെ നാലു കാലുകളും വ്യത്യസ്തതയുള്ളതാണ്. കാലുകള്‍ ഫെറാരി പോലുള്ള വിലകൂടിയ കാറുകളുടെ രൂപത്തിലാണ്. ഈ ജോലിയിലെ താമസമാണ് എന്റെ പ്രോജക്ടും വൈകാന്‍ കാരണം.
പിന്നെ മനസ്സില്‍ മായാതെ കിടക്കുന്ന ഓര്‍മ്മ നാലു മാസം മുമ്പ് ദുബായിയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കണ്ടിരുന്നു. അന്ന് രാജ കുടുംബത്തിനു വേണ്ടി ഇന്ത്യയിലെ മൂന്ന് നൃത്തരൂപങ്ങള്‍ അദ്ദേഹം വരച്ചു വച്ചിരിക്കുന്നത് കണ്ടു. അതിലൊന്ന് കഥകളി രൂപമായിരുന്നു അതിനദ്ദേഹം ഇട്ട പേര് ഷാജീസ് കഥകളി എന്നായിരുന്നു. ഒരിക്കലും മറക്കാന്‍ കഴിയാത്ത ബഹുമതിയായി ഞാനതിനെ കാണുന്നു. വാനപ്രസ്ഥം എന്ന സിനിമയും കഥകളിയും അദ്ദേഹത്തെ ഏറെ ആകര്‍ഷിച്ചതായി എന്നോട് പറഞ്ഞിട്ടുണ്ട്. ഏറ്റവും മികച്ച കലാകാരനെയാണ് നമുക്ക് നഷ്ടപ്പെട്ടത്.