ഹുസൈന്റെ സ്ത്രീകള്‍
Posted on: 09 Jun 2011

മാധുരി ദീക്ഷിതിന്റെ കടുകടുത്ത ആരാധികയായിരുന്നൂ എം.എഫ്.ഹുസൈന്‍ . മാധുരിമാനിയ തന്നെയായിരുന്നൂ ഹുസൈന്. ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ ഉദാത്തമാതൃകയെന്നും യഥാര്‍ഥ ഇന്ത്യന്‍ സൗന്ദര്യമെന്നുമൊക്കെ മാധുരിയെ പുകഴ്ത്തിയിട്ടും പുകഴ്ത്തിയിട്ടും ഒരിക്കലും മതിയായിരുന്നില്ല ഹുസൈന്. മാധുരിയോടുള്ള ആരാധന മൂത്ത് മാധുരിയെ നായികയാക്കി ഗജഗാമിനി എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്തു ഹുസൈന്‍. സിനിമ ബോക്‌സേഫിസീല്‍ തകര്‍ന്ന് തരിപ്പിണമായെങ്കിലും ഹുസൈന്റെ മാധുരിമാനിയ കലാഹൃദയങ്ങളില്‍ വന്‍വിജയം നേടി.
Gajagamini
ഏറെ നാളത്തെ നിശബ്ദതയ്ക്ക് ശേഷം ആജാ നാച്‌ലേ എന്ന സിനിമയിലൂടെ മാധുരി ബോളിവുഡ്ഡിലേക്ക് മടങ്ങിവരുമ്പോള്‍ ഹുസൈന്‍ യു.എ.ഇ.യില്‍ ആയിരുന്നു. ആരാധന മൂത്ത് ഹുസൈന്‍ 'ആജാ നാച്‌ലേ'യുടെ യു.എ.ഇ.യിലെ ആദ്യപ്രദര്‍ശനത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും ബുക്കുചെയ്തു. ലംസി തിയേറ്ററിലെ 194 സീറ്റുകളാണ് അന്ന് ബുക്ക് ചെയ്തത്.
മാധുരിയുടെ എക്കാലത്തെയും വലിയ ആരാധകന്‍ താന്‍ തന്നെയാണെന്ന് എം.എഫ്. ഹുസൈന്‍ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. ഹുസൈന്‍ മാധുരിയുടെ ഹിറ്റ് ചിത്രമായ 'ഹം ആപ്‌കെ ഹേ കോന്‍' 67 തവണയാണ് കണ്ടത്!
Meenaxi -Tale of Three Cities
മാധുരി കഴിഞ്ഞാല്‍ ശ്രീദേവി, മുംതാസ്, ഗീതാ ബാലി, ഊര്‍മ്മിള മഡോദ്കര്‍ , തബു, കാജോള്‍ , സ്മിതാ പാട്ടീല്‍ ,അനുഷ്‌ക ശര്‍മ, അമൃത റാവു എന്നിവരും ഹുസൈന്റെ പ്രിയപ്പെട്ട നടിമാരായിരുന്നൂ. താബുവിനെ നായികയാക്കി മീനാക്ഷി ദി ടെയില്‍ ഓഫ് ത്രീ സിറ്റീസ് എന്ന സിനിമയുമെടുത്തിട്ടുണ്ട് ഹുസൈന് .