ഉസാമയുടെ വീഡിയോ പുറത്തുവിട്ടു
Posted on: 08 May 2011
ഇസ്‌ലാമാബാദ്: ഉസാമാ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട ആബട്ടാബാദിലെ വീട്ടില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ അമേരിക്ക പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമായി ചിത്രീകരിച്ച വീഡിയോയില്‍ ഉസാമ ബിന്‍ ലാദന്‍ ടെലിവിഷന്‍ കാണുന്നതിന്റെയും ഒരു വീഡിയോ സന്ദേശം തയ്യാറാക്കുന്നതിന്റെയും ദൃശ്യങ്ങളാണുള്ളത്.
ഉസാമയുടെ വസതിയില്‍ നിന്ന് അഞ്ചു ഹോം വീഡിയോകളാണ് കണ്ടെടുത്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലോ നവംബറിലോ ആണ് ആദ്യ വീഡിയോ ചിത്രീകരിച്ചത്. വെള്ളത്തൊപ്പിയണിഞ്ഞ് ടെലിവിഷന്‍ കാണുന്ന ഉസാമയാണ് അതിലുള്ളത്. അമേരിക്കയ്ക്കു മുന്നറിയിപ്പു നല്‍കുന്ന സന്ദേശമാണ് ഉസാമ തയ്യാറാക്കുന്നതെന്ന് പെന്‍റഗണ്‍ പറയുന്നു. എന്നാല്‍ പുറത്തുവിട്ട ദൃശ്യത്തിനൊപ്പം ശബ്ദമില്ല.