ഉസാമ പൂര്‍ണ ആരോഗ്യവാന്‍ ആയിരുന്നുവെന്ന് ഭാര്യ
Posted on: 08 May 2011
ഇസ്‌ലാമാബാദ്: ഉസാമ ബിന്‍ലാദന്‍ പൂര്‍ണ ആരോഗ്യവാനും ഉന്മേഷവാനുമായിരുന്നുവെന്ന് അന്ത്യ നിമിഷങ്ങള്‍ക്ക് സാക്ഷിയായ ഭാര്യ അമല്‍ അല്‍സദാ വെളിപ്പെടുത്തിയാതായി റിപ്പോര്‍ട്ട്. കടുത്ത വൃക്കരോഗ ബാധിതനായ ഉസാമ നിത്യേനെ ഡയാലിസിസിന് വിധേയനായിരുന്നുവെന്ന് പ്രചാരമുണ്ടായിരുന്നു. എന്നാല്‍ 54-കാരനായ ഉസാമ വൃക്കരോഗത്തില്‍നിന്ന് പൂര്‍ണമായി മുക്തി നേടിയതായും അമല്‍ അല്‍സദാ പാക് ഉദ്യോഗസ്ഥരോട് പറഞ്ഞതായി ഡോണ്‍ പത്രം റിപ്പോര്‍ട്ടു ചെയ്തു.
ഉസാമ അഫ്ഗാനിസ്താനിലുണ്ടായിരുന്ന കാലത്ത് കാണ്ഡഹാര്‍ പ്രവിശ്യയിലെ ആസ്പത്രിയില്‍ രണ്ടു തവണ വൃക്കരോഗത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നീട് തണ്ണിമത്തന്‍ കഴിക്കുന്നതുള്‍പ്പെടെയുള്ള ഗൃഹചികിത്സ നടത്തി. സ്വന്തം ചികിത്സയില്‍ അദ്ദേഹത്തിന് പൂര്‍ണ വിശ്വാസമുണ്ടായിരുന്നു -അമല്‍ വെളിപ്പെടുത്തി.
അമേരിക്കന്‍ ആക്രമണമുണ്ടായ രാത്രി ഉസാമയും അമലും കിടപ്പുമുറിയില്‍ കയറി വിളക്കണച്ചതേ ഉണ്ടായിരുന്നുള്ളൂ. ഉസാമയ്ക്ക് തന്റെ എ.കെ. 47 തോക്ക് എടുക്കാന്‍ കഴിയുന്നതിന് മുമ്പു തന്നെ യു.എസ്. സൈനികര്‍ വെടിവെച്ചിരുന്നു. സൈനികരെ ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ തന്റെ കാലിനും വെടിയേറ്റതായി അമല്‍ പറഞ്ഞു.
ആബട്ടാബാദിനു മുമ്പ് താമസിച്ചത് ഹരിപ്പുരില്‍
അവസാനമായി താമസിച്ച ആബട്ടാബാദിലെ ഒളിയിടത്തിലെത്തുന്നതിന് മുമ്പ് 34 കിലോമീറ്റര്‍ അകലെയുള്ള ഹരിപ്പുര്‍ ജില്ലയിലെ ചാക് ഷാ മുഹമ്മദ് ഗ്രാമത്തില്‍ ഉണ്ടായിരുന്നതായും അമല്‍ പറഞ്ഞു. ഹരിപ്പുര്‍ പട്ടണത്തിന് തൊട്ടടുത്തുള്ള ഈ ഗ്രാമത്തില്‍ രണ്ടര വര്‍ഷത്തോളം താമസിച്ചതിനുശേഷമാണ് 2005-ല്‍ ആബട്ടാബാദിലേക്ക് മാറിയത്.