ഉസാമയെ വധിച്ചവര്‍ക്ക് ഒബാമയുടെ അഭിനന്ദനം
Posted on: 08 May 2011
വാഷിങ്ടണ്‍: ഉസാമ ബിന്‍ ലാദനെ വധിച്ച കമാന്‍ഡോ സംഘത്തിലെ ഏതാനും പേരുമായി യു.എസ്. പ്രസിഡന്‍റ് ബരാക് ഒബാമ ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. വൈസ് പ്രസിഡന്‍റ് ജോ ബൈഡനൊപ്പം കെന്‍റക്കിയിലെ ഫോര്‍ട്ട് കാംബെലിലെ പട്ടാള ക്യാമ്പ് സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഇവരെ കണ്ടത്. അമേരിക്കയിലെയും ലോകമാസകലവുമുള്ള ജനങ്ങള്‍ക്കുവേണ്ടി ഒബാമ അവരെ അഭിനന്ദിച്ചു. കമാന്‍ഡോ യൂണിറ്റിന് ഒബാമ ഉന്നത സൈനിക ബഹുമതി സമ്മാനിക്കുകയും ചെയ്തു.
ഉസാമയെ വധിച്ചതോടെ അമേരിക്ക അല്‍ ഖ്വെയ്ദയുടെ ശിരസ്സ് ഛേദിച്ചെന്നും ഇനി സംഘടനയെ ഇല്ലായ്മ ചെയ്യുമെന്നും സൈനികരെ അഭിസംബോധന ചെയ്യവേ അദ്ദേഹം ഓര്‍മിപ്പിച്ചു.
ഉസാമയെ വധിച്ചതോടെ അമേരിക്ക അല്‍ ഖ്വെയ്ദയുടെ ശിരസ്സ് ഛേദിച്ചെന്നും ഇനി സംഘടനയെ ഇല്ലായ്മ ചെയ്യുമെന്നും സൈനികരെ അഭിസംബോധന ചെയ്യവേ അദ്ദേഹം ഓര്‍മിപ്പിച്ചു.