മരിക്കുമ്പോള്‍ ഉസാമയ്‌ക്കൊപ്പം അഞ്ചുവയസ്സുള്ള മകനും
Posted on: 08 May 2011
ഇസ്‌ലാമാബാദ്: അമേരിക്കന്‍ കമാന്‍ഡോകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുപ്പോള്‍ ഉസാമയ്‌ക്കൊപ്പം അഞ്ചുവയസ്സുള്ള ഇളയ മകനുമുണ്ടായിരുന്നെന്ന് അന്വേഷണഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പാക്മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
സപ്തംബര്‍ 11 ഭീകരാക്രമണത്തിനുമുമ്പ് ഉസാമ ആറു വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇവരില്‍ അദ്ദേഹത്തിന് ഇരുപതിനും ഇരുപത്താറിനുമിടയ്ക്ക് മക്കളുണ്ട്. ആബട്ടാബാദില്‍ ഒളിവില്‍ കഴിയുമ്പോഴാണ് ഇളയമകന്‍ ജനിച്ചത്. മരിക്കുമ്പോള്‍ ഒമ്പത് മക്കള്‍ ഉസാമയ്‌ക്കൊപ്പമുണ്ടായിരുന്നു. ഒരു മകന്‍ അമേരിക്കന്‍ ഭടന്‍മാരുടെ വെടിയേറ്റുമരിച്ചു.
കൊല്ലപ്പെടുമ്പോള്‍ മൂന്നു ഭാര്യമാരാണ് ഉസാമയ്‌ക്കൊപ്പമുണ്ടായിരുന്നത്. യെമനില്‍നിന്നുള്ള അമല്‍ അല്‍സദായാണ് ഒരാള്‍. ഉന്നതവിദ്യാഭ്യാസം നേടിയ സൗദി വനിതകളാണ് മറ്റു രണ്ടുപേര്‍. ഇതില്‍ അമലാണ് ഉസാമയുടെ ജീവിതത്തെക്കുറിച്ച് അന്വേഷണോദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.