'എല്ലാം കള്ളക്കഥ' ഗൂഢാലോചനാ സിദ്ധാന്തം പരക്കുന്നു
Posted on: 05 May 2011
വാഷിങ്ടണ്‍: ഉസാമ ബിന്‍ ലാദന്‍ വധവുമായി ബന്ധപ്പെട്ട് യു.എസ്. ഭരണകൂടം നല്‍കുന്ന വിശദീകരണങ്ങളിലെ വൈരുധ്യങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെ ഇതെല്ലാം കള്ളക്കഥകളാണെന്ന വാദവും പ്രചരിക്കുന്നു. അമേരിക്കയ്ക്കു വേണ്ടി സി.ഐ.എ. തയ്യാറാക്കിയ ബൃഹദ് നാടകത്തിലെ കഥാപാത്രം മാത്രമായിരുന്നു ഉസാമയെന്നാണ് അമേരിക്കയിലെ യുദ്ധവിരുദ്ധരില്‍ ചിലരെങ്കിലും വിശ്വസിക്കുന്നത്. അമേരിക്ക തയ്യാറാക്കിയ തിരക്കഥയിലെ ഒരു രംഗം മാത്രമായിരുന്നു ഉസാമ വധമെന്ന് അവര്‍ പറയുന്നു.
ഒരു പതിറ്റാണ്ടുകാലമായി അമേരിക്ക തേടിക്കൊണ്ടിരുന്ന ആഗോളഭീകരന്റെ മൃതശരീരം നാട്ടുകാരെയോ മൂന്നാം കക്ഷിയില്‍പ്പെട്ട ഏതെങ്കിലുമൊരു ലോകനേതാവിനെയോ കാണിച്ചു ബോധ്യപ്പെടുത്താന്‍ മെനക്കെടാതെ തിടുക്കത്തില്‍ കടലില്‍ കെട്ടിത്താഴ്ത്തിയെന്നു പറയുന്നത് അമേരിക്കയ്ക്ക് പലതും മറച്ചുവെക്കാനുള്ളതുകൊണ്ടാണെന്ന് വിമര്‍ശകര്‍ പറയുന്നു.
സി.ഐ.എ.യുടെ ഏജന്റായിരുന്നു ഉസാമ എന്നതാണ് ഗൂഢാലോചനാസിദ്ധാന്തത്തില്‍ പ്രമുഖം. അഫ്ഗാനിസ്താന്‍ ആക്രമണത്തിന് കാരണമുണ്ടാക്കാനാണ് അമേരിക്ക ഉസാമയെ സൃഷ്ടിച്ചത്. താലിബാനെ തുരത്തി അഫ്ഗാനിസ്താനില്‍ പാവഭരണകൂടത്തെ സ്ഥാപിച്ചതോടെ ഉസാമയെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞു. ഉസാമവേട്ടയും ഇപ്പോഴത്തെ വധനാടകവും അതിന്റെ തുടര്‍ച്ച മാത്രം. അമേരിക്കയിലെ പ്രശസ്ത യുദ്ധവിരുദ്ധ പ്രവര്‍ത്തക സിന്‍ഡി ഷീഹാന്‍ ഈ വാദത്തോടു യോജിക്കുന്നയാളാണ്. ഉസാമയെ പാകിസ്താനില്‍ വെച്ച് അമേരിക്ക വധിച്ചുവെന്നു പറയുന്നതു കളവാണ്. ഉസാമ മരിച്ചെന്ന് 2007ല്‍ത്തന്നെ അന്നത്തെ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ പറഞ്ഞിരുന്നു- അവര്‍ പറയുന്നു.
വെടിവെച്ചുകൊന്നയുടന്‍ ഉസാമയുടെ ഡി.എന്‍.എ. പരിശോധന നടത്തിയെന്നു പറയുന്ന അമേരിക്ക ആരെയുമറിയിക്കാതെ മൃതദേഹം കടലിലൊഴുക്കി എന്നു പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് ഷീഹാന്‍ പറയുന്നു. ഇറാന്റെ ഔദ്യോഗിക ടെലിവിഷനും ഈ വാദമുയര്‍ത്തിയിട്ടുണ്ട്. മൃതദേഹം കടലിലൊഴുക്കിയെന്നു പറയുന്നത് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ചെന്നാണ് ഇറാന്റെ അഭിപ്രായം. അമേരിക്ക പറയുന്നതൊന്നും വിശ്വസനീയമല്ലെന്ന് അഫ്ഗാനിസ്താനിലെ താലിബാനും പറയുന്നു.
യു.എസ്. ഭരണകൂടം വലിയ വില കല്പിക്കുന്നില്ലെങ്കിലും ഉസാമ ജീവിച്ചിരിപ്പുണ്ടോ എന്ന അന്വേഷം ഇന്റര്‍നെറ്റില്‍ സജീവമാണ്. 2001ല്‍ ലോകവ്യാപാരകേന്ദ്രത്തിനും പെന്റഗണിനും നേരെയുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നില്‍ അല്‍ ഖ്വയ്ദ ആയിരുന്നില്ലെന്ന വാദം പോലെ ഉസാമയെക്കുറിച്ചുള്ള കഥകളും വരുംനാളുകളില്‍ പ്രചാരം നേടും. സപ്തംബര്‍ പതിനൊന്നിലെ ഭീകരാക്രമണത്തിനു പിന്നില്‍ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദ് ആണെന്നു വിശ്വസിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. അഫ്ഗാന്‍ ആക്രമണത്തിനു വഴിയൊരുക്കാന്‍ സി.ഐ.എ. തന്നെയാണ് അന്നത്തെ ആക്രമണം ആസൂത്രണം ചെയ്തതെന്നു വാദിക്കുന്നവരുമുണ്ട്.